ടെക്വാന്റേജ് കിൻഫ്ര പാർക്കിൽ

Monday 20 June 2022 5:15 AM IST

തിരുവനന്തപുരം: പ്രമുഖ ആർട്ടിഫിഷൽ ഇന്റലിജൻസ് ഐ.ടി കമ്പനിയായ ടെക്വാന്റേജ് സിസ്റ്റംസ്, കിൻഫ്ര ഫിലിം വീഡിയോ ആൻഡ് ഐ.ടി പാർക്കിൽ പുതിയ കേന്ദ്രം ആരംഭിച്ചു. കമ്പനിയുടെ നാലാമത്തെ കേന്ദ്രമാണിത്. തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ്മ ഉദ്ഘാടനം ചെയ്തു. കിൻഫ്ര ഡയറക്ടർ ജോർജ്കുട്ടി അഗസ്തി ചടങ്ങിൽ മുഖ്യാതിഥിയായി. സി.ഇ.ഒ ദേവിപ്രസാദ് ത്രിവിക്രമൻ, എം.ഡിയും കോ ഫൗണ്ടറുമായ ജീജ ഗോപിനാഥ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 500 ആയി വർദ്ധിപ്പിക്കുമെന്ന് ജീജാ ഗോപിനാഥ് പറഞ്ഞു.