യോഗ ദിനാചരണം ഗവർണർ ഉദ്ഘാ‌ടനം ചെയ്യും

Monday 20 June 2022 5:15 AM IST

തിരുവനന്തപുരം: നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ 21ന് നടത്തുന്ന അന്താരാഷ്ട്ര യോഗദിനാചരണപരിപാടികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. രാവിലെ 8.30ന് രാജ്ഭവനിലാണ് ചടങ്ങ്. തുടർന്ന് കായികയുവജനകാര്യ ഡയറക്ടറേറ്റ്, നെഹ്റു യുവ കേന്ദ്ര, സംസ്ഥാന യുവജനക്ഷേമ ബോർഡ്,​ എൻ.സി.സി, നാഷണൽ സർവീസ് സ്‌കീം, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങിയവയുടെ നേതൃത്വത്തിൽ വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ സമൂഹ യോഗ പരിശീലനം നടക്കും.

ജില്ലാ നെഹ്‌റു യുവ കേന്ദ്രകളുടെ നേതൃത്വത്തിൽ വിവിധ സർക്കാർ, സർക്കാരിതര സംഘടനകളുടെ സഹകരണത്തോടെ ജില്ലാ ആസ്ഥാനങ്ങളിലും യൂത്ത് ക്ലബുകളുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക്ഗ്രാമ തലങ്ങളിലും സമൂഹ യോഗ പരിശീലനം, യോഗാസന മത്സരം, യോഗ ഗുരുക്കന്മാരെ ആദരിക്കൽ, ബോധവത്കരണ ക്ലാസുകൾ,​ പോസ്റ്റർ രചനാ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്.