വിശ്വരൂപ ശില്പം കാണാൻ മോഹൻലാലെത്തി

Monday 20 June 2022 5:16 AM IST

വിഴിഞ്ഞം:മോഹൻ ലാൽ ഇന്നലെ കോവളം ക്രാഫ്റ്റ് ആൻഡ് ആർട്ട്സ് വില്ലേജിൽ വിശ്വരൂപശില്പം കാണാനെത്തി.മോഹൻ ലാലിനു വേണ്ടി പണിത ശില്പം കാണാനാണ് എത്തിയതെന്നും രണ്ടു ദിവസത്തിനകം ശില്പം വീട്ടിലേയ്ക്ക് കൊണ്ടുപോകുന്ന തീയതി അറിയിക്കുമെന്ന് മോഹൻലാൽ പറഞ്ഞതായി ശില്പി നാഗപ്പൻ പറഞ്ഞു.മഹാഭാരതകഥകളും കൃഷ്‌ണനും ദശാവതാരവും മനോഹരമായി സമ്മേളിച്ച പത്തടി ഉയരത്തിലുള്ളതാണ് ശില്പം.മഹാഭാരതകഥ പറയുന്ന വിശ്വരൂപവും പാഞ്ചജന്യം മുഴക്കുന്ന കൃഷ്‌ണനും ഒറ്റശില്പത്തിൽ കോവളം ക്രാഫ്റ്റ് വില്ലേജിലാണ് തയ്യാറാക്കിയത്.ശില്പത്തിന്റെ ഇരുപുറത്തും മഹാഭാരതകഥയിലെ സംഭവങ്ങളും മഹാവിഷ്‌ണുവിന്റെ അവതാരങ്ങളും സൂക്ഷ്‌മതയോടെ കൊത്തിയെടുത്തിട്ടുണ്ട്.