കണ്ടൽസംരക്ഷണം ശിൽപശാല

Tuesday 21 June 2022 11:10 PM IST
പയ്യന്നൂർ നഗരസഭാ ഹാളിൽ നടന്ന കണ്ടൽക്കാടുകൾ സംരക്ഷണം സംബന്ധിച്ച സെമിനാർ , വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ : പീച്ചി കേരള വന ഗവേഷണ സ്ഥാപനം പയ്യന്നൂർ നഗരസഭയുടെ സഹകരണത്തോടെ കണ്ടൽ കാടുകൾ സംരക്ഷണവും പരിപാലനവും വിഷയത്തിൽ ശില്‌പശാല സംഘടിപ്പിച്ചു.നഗരസഭ ഹാളിൽ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. കണ്ടൽക്കാടുകൾ സംരക്ഷണവും പരിപാലനവും തീരദേശ പരിപാലന നിയമങ്ങൾ എന്നീ വിഷയങ്ങളിൽ കേരള കോസ്റ്റൽ സോൺ അതോറിറ്റി മെമ്പർ സെക്രട്ടറി

ഡോ: കെ.കെ.രാമചന്ദ്രൻ , സോയിൽ സയൻസ് സീനിയർ സയന്റിസ്റ്റ് ഡോ.എസ്. സന്ദീപ്, ട്രെയിനിംഗ് വിഭാഗം സീനിയർ സൈന്റിസ്റ്റ് ഡോ.എ.വി.രഘു എന്നിവർ ക്ലാസ്സെടുത്തു.

നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ടി.വിശ്വനാഥൻ, സി.ജയ , നഗരസഭ സെക്രട്ടറി എം.കെ.ഗിരീഷ്, ഫോറസ്റ്റ് ഇക്കോളജി ഡിപ്പാർട്ട്മെന്റ് സീനിയർ സൈന്റിസ്റ്റ് ഡോ: കെ.എ. ശ്രീജിത്ത് സംസാരിച്ചു.

Advertisement
Advertisement