വൈദ്യുതി അപകടങ്ങളിൽ ഇരുമ്പ് തോട്ടിക്കും പങ്ക്.

Thursday 23 June 2022 1:23 AM IST

കോട്ടയം . വൈദ്യുതിലൈനുകൾക്ക് സമീപം ഇരുമ്പു തോട്ടികൾ അശ്രദ്ധമായി ഉപയോഗിക്കുന്നത് മൂലമുള്ള അപകടങ്ങൾ പതിവാകുന്നതോടെ ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ. വൈക്കത്തുണ്ടായ മരണമാണ് ഒടുവിലത്തേത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ അപകടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചക്ക, മാങ്ങ തുടങ്ങിയ ഫലങ്ങൾ പറിക്കുമ്പോഴാണ് അപകടങ്ങളേറെയും. വൈദ്യുതിലൈനുകൾക്കു സമീപമുള്ള ഫലവൃക്ഷങ്ങളിൽ നിന്നു ലോഹത്തോട്ടികൾ ഉപയോഗിച്ചു കായ്കളും മറ്റും പറിക്കാൻ ശ്രമിക്കരുതെന്നു പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അപകടങ്ങൾക്ക് കുറവില്ല. മറ്റ് സാഹചര്യങ്ങളിലുടെ ഷോക്കേൽക്ക് പരിക്കേൽക്കുന്നതും കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മൈക്ക് അനൗൺസ്‌മെന്റും സമൂഹമാദ്ധ്യമങ്ങളിലൂടെ ബോധവത്ക്കകരണവും ശക്തമാക്കാനാണ് വൈദ്യുതിവകുപ്പിന്റെ തീരുമാനം.

അപകടങ്ങൾ കൂടാൻ കാരണം

അശ്രദ്ധമായി വൈദ്യുതിഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നത്.

വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഇ.എൽ.സി.ബി സ്ഥാപിക്കാത്തത്.

സുരക്ഷിതമല്ലാത്ത രീതിയിൽ താത്ക്കാലികമായി വയർ വലിച്ചുള്ള ഉപയോഗം.

അനുമതിയില്ലാതെ ജനറേറ്ററുകൾ സ്ഥാപിക്കൽ.

ലൈനിനു താഴെ ഇരുമ്പു തൂണുകൾ സ്ഥാപിക്കൽ.

Advertisement
Advertisement