തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് ഉദ്ഘാടനം നാളെ

Thursday 23 June 2022 1:44 AM IST

തിരുവനന്തപുരം:തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പ് 24ന് ഉദ്ഘാടനം ചെയ്യും.മുംബയ് ട്രാവൽ റീട്ടെയിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഷോപ്പിന് തിരുവനന്തപുരം ഡ്യൂട്ടി ഫ്രീ (TDF) എന്നായിരിക്കും പേര്. അന്താരാഷ്ട്ര ടെർമിനലിലെ ഡിപ്പാർച്ചർ, അറൈവൽ മേഖലകളിൽ 2450 ചതുരശ്ര അടി വിസ്തൃതിയിലാണ് ഷോപ്പുകൾ.ഡിപ്പാർച്ചർ സെക്യൂരി​റ്റി ഹോൾഡ് ഏരിയയിൽ 2 ഔട്ട്‌ലെ​റ്റുകൾ ഉണ്ടാകും.ഒരു സ്​റ്റോർ ഇറക്കുമതി ചെയ്ത മിഠായികൾ, ബ്രാൻഡഡ് പെർഫ്യൂമുകൾ,ട്രാവൽ ആക്സസറികൾ എന്നിവയ്ക്കു വേണ്ടി മാത്രമായിരിക്കും.ഹാൻഡ് ബാഗുകളും സൺഗ്ലാസുകളും പോലുള്ള ഫാഷൻ വിഭാഗങ്ങളും ഉടൻ തുടങ്ങും.അറൈവൽ ഏരിയയിൽ കൺവെയർ ബെൽ​റ്റിന് എതിർവശത്താണ് പുതിയ ഷോപ്പ്.യാത്രക്കാർക്ക് പരമാവധി സൗകര്യമൊരുക്കുന്ന തരത്തിലാണ് ഷോപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.ശരിയായ ഉൽപ്പന്നം തിരഞ്ഞെടുക്കാൻ യാത്രക്കാരെ സഹായിക്കാൻ കസ്​റ്റമർ സർവീസ് എക്സിക്യൂട്ടീവുകളെ നിയോഗിക്കും.ലോകമെമ്പാടുമുള്ള ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണി ഡ്യൂട്ടിഫ്രീ ഷോപ്പിലുണ്ടാവും.ആകർഷകമായ ഉദ്ഘാടന ഓഫറുകളും സ്വർണ നാണയം ഉൾപ്പെടെ സമ്മാനങ്ങളുമുണ്ടാവും.2018ൽ മദ്യക്കടത്ത് കേസിൽ കുടുങ്ങിയതോടെ പ്ലസ് മാസ്ക് നടത്തിയിരുന്ന ഡ്യൂട്ടിഫ്രീ ഷോപ്പ് നാലുവർഷമായി പൂട്ടിക്കിടക്കുകയായിരുന്നു.

Advertisement
Advertisement