മയാമിയിൽ ലാൻഡിംഗിനിടെ വിമാനത്തിന് തീപിടിച്ചു

Thursday 23 June 2022 5:29 AM IST

ഫ്ലോറിഡ: യു.എസിലെ മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന് തീപിടിച്ചു. മൂന്നു പേർക്ക് പരിക്കേ​റ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും നില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.

പ്രാദേശിക സമയം ചൊവ്വാഴ്ച വൈകിട്ട് 5.30നായിരുന്നു സംഭവം. 126 പേരുമായി ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ സാൻഡോ ഡൊമിൻഗോയിൽ നിന്നെത്തിയ റെഡ് എയർ ഫ്ലൈ​റ്റിനാണ് തീപിടിച്ചത്. റൺവേയോടടുത്തപ്പോൾ വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ തകരുകയും ക്രാഷ് ലാൻഡിംഗിനിടെ വാൽഭാഗത്ത് തീപിടിക്കുകയുമായിരുന്നു.

സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും അന്വേഷണം ആരംഭിച്ചു.

Advertisement
Advertisement