പച്ചക്കറിവില ഇടിഞ്ഞു.

Friday 24 June 2022 12:00 AM IST

കോട്ടയം. അടുക്കള ബഡ്ജറ്റിന് ആശ്വാസമായി പച്ചക്കറി വിലയിൽ വൻകുറവ്. ഒരു മാസം മുൻപ് സെഞ്ചുറി കടന്ന തക്കാളി, ബീൻസ്, മുരിങ്ങക്ക എന്നിവയുടെ വിലയും കുത്തനെ ഇടിഞ്ഞു. കർണാടകയിലും തമിഴ്‌നാട്ടിലും പെയ്ത കനത്തമഴയും ഇന്ധനവിലയും പാചകവാതകവിലയുമാണ് സാധാരണക്കാരായ ആളുകളുടെ കുടുംബ ബഡ്ജറ്റിനെ പ്രതിസന്ധിയിലാക്കി പച്ചക്കറി വല ഉയർത്തി നിറുത്തിയിരുന്നത്. എന്നാലിപ്പോൾ പയറും പടവലവും പാവയ്ക്കയും അടക്കമുള്ളവ ഇന്നാട്ടിലെ കർഷകരിൽ നിന്ന് കൂടുതലായി വിപണിയിൽ എത്തി.ഇതാണ് വിലക്കുറവിന് ഇടയാക്കിയത്. ഏറ്റവും വിലക്കുറവ് പയറിനാണ്. തമിഴ്‌നാട്, മൈസൂർ എന്നിവിടങ്ങളിൽ നിന്നുള്ള പച്ചക്കറികളും ഇപ്പോൾ കൂ‌ടുതലായി എത്തുന്നുണ്ട്.

വിലനിലവാരം.

പടവലങ്ങ 28രൂപ. (പഴയ വില 36).

വെണ്ടയ്ക്ക 30 രൂപ. (പഴയ വില 50).

വെള്ളരിക്ക 16 രൂപ. (പഴയ വില 26).

തക്കാളി 55 (പഴയ വില100)

പച്ച തക്കാളി 30 രൂപ. (പഴയ വില 50).

ബീൻസ് 50 രൂപ. (പഴയ വില 100).

പയർ 25 രൂപ. പഴയ വില 60).

പാവയ്ക്ക 30 രൂപ (പഴയ വില 80).

മുരിങ്ങക്ക 55രൂപ (പഴയ വില 100).

മറ്റുള്ളവയുടെ വില

മുളക് 38. കാരറ്റ് 48. ബീറ്റ് റൂട്ട് 48. കത്രിക്ക 36. വഴുതനങ്ങ 36. സവാള 20. മത്തൻ 24.

കോട്ടയത്തെ മൊത്തവ്യാപാരിയായ ബിനോയി പറയുന്നു.

വില കുറഞ്ഞതോടെ കച്ചവടം കൂടിയിട്ടുണ്ട്. എന്നാൽ, ഇന്ധനവില വർദ്ധന ഇപ്പൊഴും പ്രതിസന്ധിയാകുന്നു. ഡെയ്‌ലി 15000 രൂപയാണ് പച്ചക്കറി എത്തിക്കുന്നതിന് ചെലവാകുന്നത്. മുൻപ് ഡെയ്‌ലി കളക്ഷൻ 5 ലക്ഷം രൂപയായിരുന്നു. നിലവിൽ മൂന്ന് ലക്ഷം രൂപയുടെ കച്ചവടമുണ്ട്.

Advertisement
Advertisement