സിൽവർ ലൈൻ പിൻവലിക്കണം.

Friday 24 June 2022 12:00 AM IST

ചങ്ങനാശേരി. സിൽവർ ലൈൻ പദ്ധതി സർക്കാർ പിൻവലിക്കണമെന്ന് കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ.ഫ്രാൻസീസ് ജോർജ് ആവശ്യപ്പെട്ടു. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ മാടപ്പള്ളിയിലെ സമര പന്തലിൽ കേരളാ കോൺഗ്രസ് ചങ്ങനാശേരി വെസ്റ്റ് മണ്ഡലം കമ്മിറ്റി നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. വി.ജെ.ലാലി, മിനി കെ.ഫിലിപ്പ്, മാത്തുകുട്ടി പ്ലാത്താനം, സിബിച്ചൻ ഇടശ്ശേരി പറമ്പിൽ, ജോർജുകുട്ടി മാപ്പിളശ്ശേരി, അഡ്വ.ചെറിയാൻ ചാക്കോ, ബിജു ചെറുകാട്, ജോസുകുട്ടി നെടുമുടി, അപ്പിച്ചൻകുട്ടി കപ്യാരുപറമ്പിൽ, ജിമ്മി കളത്തിപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement