ബലാൽസംഗ കേസിൽ പത്തു വർഷം തടവ്.

Friday 24 June 2022 12:00 AM IST

കോട്ടയം. പുനലൂർ സ്വദേശിനിയെ വീട്ടുവേലയ്ക്കായി വിളിച്ചുവരുത്തി ബലാൽസംഗം ചെയ്ത കേസിലെ പ്രതിയെ കോട്ടയം ഒന്നാം അഡീഷണൽ ഡിസ്ട്രിക് ആന്റ് സെഷൻസ് കോടതി പത്തുവർഷം കഠിന തടവിനും മൂന്നു ലക്ഷം രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിച്ചു. വേളൂർ മാണിക്കുന്നം ഭാഗത്ത് കുരിക്കാശ്ശേരിൽ ജോർജിനെയാണ് (72) ശിക്ഷിച്ചത്. അതിജീവിതയെ ചതിച്ചും വഞ്ചിച്ചുമാണ് പ്രതി പീഡനത്തിനിരയാക്കിയതെന്ന് കോടതി കണ്ടെത്തി. പിഴ തുകയിൽ രണ്ട് ലക്ഷം രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകുന്നതിനും കോടതി നിർദ്ദേശിച്ചു. ഇൻസ്പെക്ടർമാരായിരുന്ന സക്കറിയ മാത്യുവും ഗിരീഷ് പി.സാരഥിയും അന്വേഷണം നടത്തിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ.സതീഷ് ആർ.നായർ ഹാജരായി.