ധനുഷ് ചിത്രം പുതുപോട്ടൈയ്ക്ക് രണ്ടാം ഭാഗം
Friday 24 June 2022 6:23 AM IST
ധനുഷ് - സെൽവരാഘവൻ ചിത്രം പുതുപോട്ടൈയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു. പുതുപോട്ടൈ 2 എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. 2006ൽ ആയിരുന്നു പുതുപോട്ടൈ റിലീസ് ചെയ്തത്. അതേസമയം ധനുഷ് - സെൽവരാഘവൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന നാനേ വരുവേൻ റിലീസിന് തയ്യാറായി. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ് താണുവാണ് നാനെ വരുവേൻ നിർമ്മിക്കുന്നത്. മേയാത മാൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഇന്ദുജ ആണ് ചിത്രത്തിൽ ധനുഷിന്റെ നായിക. ധനുഷിന്റെ കരിയറിലെ സൂപ്പർഹിറ്റ് ചിത്രങ്ങളായ പുതുപുതുപോട്ടൈ, കാതൽ കൊണ്ടേൻ, മയക്കം എന്ന എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത് ധനുഷിന്റെ ജ്യേഷ്ഠ സഹോദരൻ കൂടിയായ സെൽവരാഘവൻ ആയിരുന്നു.