പി.കെ.കുഞ്ഞുസാഹിബിനെ അനുസ്മരിച്ചു

Friday 24 June 2022 3:09 AM IST

തിരുവനന്തപുരം: എത്രകാലം മന്ത്രിയായിരിക്കുന്നു എന്നതിൽ കാര്യമില്ലെന്നും അധികാരത്തിലുളളകാലം എന്ത് ചെയ്യുന്നുവെന്നതാണ് പ്രധാനമെന്നും മന്ത്രി ആന്റണിരാജു പറഞ്ഞു. മുൻധനമന്ത്രി പി.കെ.കുഞ്ഞുസാഹിബിന്റെ 43ാം ചരമവാർഷികത്തോടനുബന്ധിച്ച് പി.കെ.കുഞ്ഞുസാഹിബ് ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്‌മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എൻ.ആർ.ഐ കൗൺസിലൽ ചെയർമാൻ പ്രവാസിബന്ധു ഡോ.എസ്.അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർമാരായ പി.പത്മകുമാർ,കെ.രാജേന്ദ്രൻ നായർ,ബീമാപ്പളളി സുധീർ, ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ, ഫൗണ്ടേഷൻ പ്രസിഡന്റ് കെ.മെഹബൂബ്,സെക്രട്ടറി വളളക്കടവ് നസീർ തുടങ്ങിയവർ പങ്കെടുത്തു.