വയോജന ചൂഷണത്തിനെതിരെ ഒപ്പുശേഖരണം

Friday 24 June 2022 3:24 AM IST

തിരുവനന്തപുരം:വയോജനങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെ ബോധവത്കരണം സൃഷ്ടിക്കുന്നതിന് സീസൺ ടു സീനിയർ ലിവിംഗ് മാൾ ഒഫ് ട്രാവൻകൂറിൽ സംഘടിപ്പിച്ച ഒപ്പുശേഖരണ പരിപാടിയിൽ രണ്ടു ദിവസങ്ങളിലായി ആറായിരത്തോളം ഒപ്പുകൾ ശേഖരിച്ചു.ഒപ്പുശേഖരണ പരിപാടിയോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് ആയിരത്തോളം പേർ പർപ്പിൾ റിബൺ ധരിച്ചു. മുതിർന്ന പൗരന്മാർക്ക് അടിയന്തിര ഘട്ടങ്ങളിൽ വിളിക്കാവുന്ന ഹെൽപ് ലൈൻ നമ്പർ പതിനായരത്തോളം പേർക്ക് നൽകി.കാംപെയിനോട് വിവിധ പ്രായത്തിലുള്ളവർ പ്രകടിപ്പിച്ച പ്രതികരണം വലിയ പ്രതീക്ഷ പകരുന്നതാണെന്ന് സീസൺ ടു സീനിയർ ലിവിംഗ് സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ അനുചന്ദ്രൻ നായർ പറഞ്ഞു.