കെ.എസ്.ആർ.ടി.സി ഹൈക്കോടതി വിധി മാനിക്കണമെന്ന്

Friday 24 June 2022 3:26 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി തൊഴിലാളികൾക്ക് എല്ലാ മാസവും അഞ്ചിന് മുമ്പ് ശമ്പളം നൽകണമെന്ന ഹൈക്കോടതി വിധി മാനേജ്മെന്റും സർക്കാരും മാനിക്കണമെന്ന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി സോളമൻ വെട്ടുകാട് പറഞ്ഞു. കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയന്റെ അനിശ്ചികാല സമരം 15-ാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി ശ്രീലാൽ അദ്ധ്യക്ഷനായിരുന്നു. പാപ്പനംകോട് അജയൻ, പട്ടം ശശിധരൻ, മൈക്കിൾ ബാസ്റ്റിൻ, ഹഡ്സൺ ഫെർണാണ്ടസ്, എം. ശിവകുമാർ, എസ്.ജെ. പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement