വിജയോത്സവം ആഘോഷിച്ചു

Thursday 23 June 2022 11:25 PM IST
ചെറുപുഴ സെൻ്റ് മേരീസ് ഹൈസ്കൂളിൽ വിജയോൽസവം ചെറുപുഴ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം.പി. ഷാജി ഉദ്ഘാടനം ചെയ്യുന്നു.

ചെറുപുഴ: ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌കൂളിൽ വിജയോൽസവം ആഘോഷിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും ഒൻപത് വിഷയങ്ങൾക്ക് എ പ്ലസ് നേടിയ വിദ്യാർത്ഥികളേയും ഹരിയാനയിൽ നടന്ന ഖേലോ ഇന്ത്യ യൂത്ത് ചാമ്പ്യൻഷിപ്പിൽ കളരി ഉറുമി വീശൽ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ആൻ മേരി ഷാജിയേയുമാണ് അനുമോദിച്ചത്. ചെറുപുഴ എസ്.ഐ എം.പി.ഷാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് റോയി ആന്ത്രോത്ത് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ ഫാദർ ജോസ് വെട്ടിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്തംഗം രേഷ്മ വി.രാജു, സാൽവി സെബാസ്റ്റ്യൻ, മദർ പിടിഎ പ്രസിഡന്റ് ജിഷ ബിനു, മാർട്ടിൻ ജോസഫ്, ശില്പ വർഗീസ് എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ ജെസ്റ്റിൻ മാത്യു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ദീപാ മോൾ ജോസഫ് നന്ദിയും പറഞ്ഞു.