എൽ.ഡി.എഫ് ബഹുജനറാലി 28ന്

Thursday 23 June 2022 11:27 PM IST

കണ്ണൂർ:വികസനം അട്ടിമറിക്കാനുള്ള യു.ഡി.എഫ്, ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ 28 ന് വൈകീട്ട് നാലിന് കളക്ടറേറ്റ് മൈതാനിയിൽ ബഹുജനറാലി സംഘടിപ്പിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ജില്ലാറാലി സി.പി.എം കേന്ദ്ര കമ്മറ്റി അംഗവും മുൻ ധനമന്ത്റിയുമായ ടി .എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. വിവിധ ഘടകകക്ഷികളെ പ്രതിനിധീകരിച്ച് വി.ചാത്തുണ്ണി, ബെന്നി കക്കാട്, സി.പി.കെ ഗുരുക്കൾ, പി. പി ദിവാകരൻ എന്നിവർ പ്രസംഗിക്കും.സി .പി സന്തോഷ് കുമാർ , ജോയി കൊന്നക്കൽ , പി കെ രവീന്ദ്രൻ , സുഭാഷ് അയ്യോത്ത് , വി.കെ.ഗിരിജൻ , കെ.കെ.ജയപ്രകാശ് , ഹമീദ് ചെങ്ങളായി , ഹംസ പുല്ലാട്ടിൻ , രതീഷ് ചിറക്കൽ , ജോജി ആനിത്തോട്ടം , സി വത്സൻ , കെ.മോഹനൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Advertisement
Advertisement