തട്ടിപ്പുകേസിൽ സംഗീത സംവിധായകൻ അറസ്റ്റിൽ, ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചത് ഉന്നത ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച്

Friday 24 June 2022 2:07 PM IST

കോഴിക്കോട്: തട്ടിപ്പുകേസിൽ അന്വേഷണം നേരിടുന്ന യുവ സംഗീത സംവിധായകൻ കോഴിക്കോട്ട് അറസ്റ്റിലായി. കോട്ടയം ഏറ്റുമാനൂര്‍ വല്ലയില്‍ ചാലില്‍ വീട്ടില്‍ ശരത് മോഹനെയാണ് പയ്യോളി പൊലീസ് അറസ്റ്റുചെയ്തത്. മദ്യം കടത്തിയ കേസിൽ ജാമ്യം ലഭിച്ചശേഷം ഹാജരാകാതെ വന്നതോടെ ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ഹൈക്കോടതിയിൽ അസിസ്റ്റന്റ് തസ്തികയിൽ ജോലിനൽകാമെന്ന് വിശ്വസിപ്പിച്ച് ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചെന്ന പരാതിയിൽ ഇയാൾക്കെതിരെ ഇപ്പോൾ അന്വേഷണം നടക്കുന്നുണ്ട്. ഉന്നത രാഷ്ട്രീയക്കാർ, ഗവർണർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടെന്ന് ഉദ്യോഗാർത്ഥികളെ വിശ്വസിപ്പിച്ചാണ് പണം തട്ടുന്നത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ ഏഴുകേസുകളാണ് നിലവിലുള്ളത്.

Advertisement
Advertisement