നമ്പൂതിരി വിദ്യാലയത്തിന്റെ ആത്മകഥയ്ക്ക് ദൃശ്യഭാഷ്യം

Friday 24 June 2022 7:20 PM IST

തൃശൂർ: നമ്പൂതിരി സമുദായത്തിൽ ആധുനിക വിദ്യാഭ്യാസം എത്തിക്കുന്നതിന്റെ ഭാഗമായി 1919 ജൂണിൽ നമ്പൂതിരി യോഗക്ഷേമ സഭ ആരംഭിച്ച നമ്പൂതിരി വിദ്യാലയത്തിന്റെ ഡോക്യുമെന്ററി പുറത്തിറങ്ങുന്നു. ഒരു സമുദായത്തിനായി കേരളത്തിൽ ആദ്യം സ്ഥാപിതമായ (കമ്മ്യൂണൽ സ്‌കൂൾ) നമ്പൂതിരി വിദ്യാലയത്തിന്റെ ചരിത്രം പറയുന്ന 'ജ്ഞാനസാരഥി' പോയ നൂറ്റാണ്ടിന്റെ കഥയാണ് പറയുന്നത്. സംസ്‌കൃത ഭാഷാപഠനവും വേദങ്ങളുമല്ലാതെ ഇതര വിഷയങ്ങളെ പാഠ്യപദ്ധതികളായി കണക്കാക്കാതിരുന്ന വൈദിക മതാധിപത്യകാലത്ത് ഉദയംകൊണ്ട യോഗക്ഷേമ സഭയുടെ പ്രധാനികളിൽ ഒരാളായിരുന്ന ചിറ്റൂർ നാരായണൻ നമ്പൂതിരിപ്പാടിന്റെയും കുറൂർ ഉണ്ണി നമ്പൂതിരിപ്പാടിന്റെയും മറ്റും ശ്രമഫലമായാണ് മറ്റു വിഷയങ്ങളെകൂടി പാഠ്യപദ്ധതികളാക്കിയ സ്‌കൂൾ ആരംഭിക്കാൻ സാധിച്ചത്. കോട്ടപ്പുറം റെയിൽവേ ഗേറ്റിന് സമീപമുള്ള അപ്പർ പ്രൈമറി സ്‌കൂൾ, ഒല്ലൂരിനടുത്ത് ഇടക്കുന്നിയിലുള്ള വടക്കിനിയേടത്ത് കിരാങ്ങാട്ട് മനയിലെ ഊട്ടുപുരയിലാണ് തുടക്കമിട്ടത്. പിന്നീട്, കുറച്ചു നാൾ തൃശൂർ വടക്കെച്ചിറയ്ക്ക് സമീപത്തെ ഭക്തപ്രിയം ക്ഷേത്രത്തിലെ ഊട്ടുപുരയിലും പ്രവർത്തിച്ചിരുന്നു. കേരളത്തിന്റെ ആധുനിക വിദ്യാഭ്യാസ ചരിത്രത്തിൽ പ്രഥമ സ്ഥാനമുളള സ്‌കൂളുകളിൽ ഒന്നാണിത്. സ്‌കൂളിന്റെ ആദ്യകാലപ്രവർത്തനങ്ങൾക്ക് തുടക്കമിട്ട ചിറ്റൂർ നാരായണൻ നമ്പൂതിരിപ്പാടിന്റെ പേരക്കുട്ടിയായ സി.കെ. നാരായണൻ നമ്പൂതിരിപ്പാടിന്റെ ജീവിതത്തിലൂടെയാണ് ഡോക്യുമെന്ററി കടന്നുപോകുന്നത്. രചന, ഗാനരചന, കലാചിത്രസംയോജനം, സംവിധാനം എന്നിവ നിർവഹിച്ചത് സ്‌കൂളിലെ പൂർവവിദ്യാർത്ഥിയായ സതീഷ് കളത്തിലാണ്. ഛായാഗ്രഹണം നവീൻ കൃഷ്ണയും തിരക്കഥ കേരളകൗമുദി തൃശൂർ ബ്യൂറോ ചീഫ് ഭാസി പാങ്ങിലും ആഖ്യാനം ആൾ ഇന്ത്യ റേഡിയോ മംഗലാപുരം നിലയത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ബി. അശോക് കുമാറും സംഗീതസംവിധാനം അഡ്വ. പി.കെ. സജീവും ടൈറ്റിൽ സോംഗ് ട്യൂണും ആലാപനവും വിനീത ജോഷിയും നിർവഹിച്ചു.

സാജു പുലിക്കോട്ടിൽ (അസോ. ഡയറക്ടർ), ശിവദേവ് ഉണ്ണികുമാർ (അസോ. സിനിമോട്ടോഗ്രാഫർ), അജീഷ് എം വിജയൻ (അസി. ഡയറക്ടർ), അഖിൽ കൃഷ്ണ (അസി. സിനിമോട്ടോഗ്രാഫർ എഡിറ്റർ) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

തൊ​ഴി​ൽ​ ​സം​രം​ഭ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യ​ ​പ​ദ്ധ​തി

തൃ​ശൂ​ർ​:​ ​പ​ട്ടി​ക​ജാ​തി​ ​വി​ഭാ​ഗ​ക്കാ​ർ​ ​അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള​ ​സ്വാ​ശ്ര​യ​ ​സം​ഘ​ങ്ങ​ൾ​ക്കും​ ​വ​നി​താ​ ​സ്വാ​ശ്ര​യ​ ​സം​ഘ​ങ്ങ​ൾ​ക്കും​ ​സ്വ​യം​ ​തൊ​ഴി​ൽ​ ​സം​രം​ഭം​ ​ആ​രം​ഭി​ക്കാ​നു​ള്ള​ ​ധ​ന​സ​ഹാ​യ​ ​പ​ദ്ധ​തി​ക്ക് ​ജി​ല്ലാ​ ​പ​ട്ടി​ക​ജാ​തി​ ​വി​ക​സ​ന​ ​ഓ​ഫീ​സ​ർ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ 15​ ​ല​ക്ഷം​ ​രൂ​പ​ ​വ​രെ​യു​ള്ള​ ​പ്രൊ​ജ​ക്ടു​ക​ളു​ടെ​ 75​%​ ​തു​ക​ ​ര​ണ്ട് ​ഗ​ഡു​ക്ക​ളാ​യി​ ​ന​ൽ​കും.​ ​ഒ​രു​ ​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യ​മു​ള്ള​ ​സ്വാ​ശ്ര​യ​ ​സം​ഘ​ങ്ങ​ളു​ടെ​ ​അ​പേ​ക്ഷ​ക​ൾ​ ​മാ​ത്ര​മേ​ ​പ​രി​ഗ​ണി​ക്കൂ.​ ​പ്രൊ​ജ​ക്ട് ​റി​പ്പോ​ർ​ട്ട്,​ ​സം​ഘാം​ഗ​ങ്ങ​ളു​ടെ​ ​ജാ​തി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​എ​ന്നി​വ​ ​ഉ​ൾ​പ്പെ​ടെ​ ​വെ​ള്ള​ക്ക​ട​ലാ​സി​ൽ​ ​ത​യ്യാ​റാ​ക്കി​യ​ ​അ​പേ​ക്ഷ​ ​ജൂ​ലാ​യ് 5​ന​കം​ ​ബ​ന്ധ​പ്പെ​ട്ട​ ​ബ്ലോ​ക്ക്/​മു​ൻ​സി​പ്പ​ൽ​/​കോ​ർ​പ്പ​റേ​ഷ​ൻ​ ​പ​ട്ടി​ക​ജാ​തി​ ​വി​ക​സ​ന​ ​ഓ​ഫീ​സി​ൽ​ ​ന​ൽ​ക​ണം.​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​ഫോ​ൺ​:​ 0487​ 2360381.