സ്‌ത്രീയെ പുരുഷനിലേക്ക് അടുപ്പിക്കാൻ വേണ്ട ആദ്യ ഗുണം ഏതാണ്; വിദഗ്ദ്ധർ സൂചിപ്പിക്കുന്നത് ഇങ്ങനെ

Friday 24 June 2022 8:33 PM IST

ഒരു പുരുഷനിൽ സ്‌ത്രീയെ ആകർഷിക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണ്. പുരുഷനും സ്‌ത്രീയ്‌ക്കും ഇഷ്‌ടം തോന്നാനിടയാകുന്ന ഘടകങ്ങൾ തീർത്തും വ്യത്യസ്‌തമാണ്. അത്തരത്തിൽ ആറോളം ഘടകങ്ങളാണ് ഇവിടെ പറയുന്നത്.

ആദ്യം ശ്രദ്ധിക്കുന്നത് രൂപവും ആകർഷകത്വവും തന്നെയാണ്. പുരുഷന്റെ രൂപം കൊണ്ടും അവരുടെ വസ്‌ത്രം കൊണ്ടും വസ്‌ത്രധാരണം കൊണ്ടും സ്‌ത്രീകൾ ആകർഷിക്കപ്പെടാം. വൃത്തിയും വേഷവിധാന രീതിയും പ്രധാനമാണ്. തലമുടി ചീകുന്ന വിധം പോലും പ്രധാനമാണ്.

മറ്റൊന്ന് അവരുടെ ചിരിയാണ്. മുഖത്തുനോക്കി ഉള‌ളുതുറന്നുള‌ള ചിരിയാണ് താൻ സംസാരിക്കുന്ന പുരുഷനെങ്കിൽ അത് സ്ത്രീകൾക്ക് ഹൃദ്യമാണ്. മനോഹരമായ ദന്തനിരയാണെങ്കിൽ ഉത്തമം. മറ്റൊരു പ്രധാനകാര്യം ശരീരപ്രകൃതമാണ്. ഇതിൽ മെലിഞ്ഞതോ, തടിച്ചതോ എന്നതല്ല തങ്ങൾക്ക് അയാളുടെ ശരീരപ്രകൃതം യോജിച്ചതാണോ എന്നാണ് പെൺകുട്ടികൾ നോക്കുക.

അന്തസോടെ രസിപ്പിക്കുന്നതരം സംസാരം പുരുഷന് ഉണ്ടാകണമെന്ന് ഏത് സ്‌ത്രീയും ആഗ്രഹിക്കും.നല്ല സംസാരരീതി ആത്മവിശ്വാസത്തിന്റെ ലക്ഷണവും കൂടിയായതിനാൽ ഇത്തരം പുരുഷന്മാർക്ക് ആരാധകരേറും.

തങ്ങൾക്ക് അടുത്ത് പെരുമാറുമ്പോൾ ഊർജവും ഉന്മേഷവും നൽകുന്നയാളാണ് പുരുഷനെങ്കിൽ സ്‌ത്രീകൾക്ക് അത്തരക്കാരെയും ഇഷ്‌ടമാകും. ഒപ്പം തന്നെ മാനിക്കുന്നുണ്ട് എന്ന തോന്നലുളവാക്കുന്നയാലും സ്‌ത്രീകൾക്ക് ഇഷ്‌ടമാകുമെന്നാണ് വിദഗ്ദ്ധർ കണ്ടെത്തിയിരിക്കുന്നത്.