സഹകരണം ശക്തമാക്കും: ടൊയോട്ട, സുസുക്കി സംയുക്ത എസ്.യു.വി ആഗസ്റ്റിലെത്തും

Saturday 25 June 2022 3:15 AM IST

ന്യൂഡൽഹി: കാറുകളുടെ നിർമ്മാണത്തിനും വിതരണത്തിനുമായി ഇന്ത്യയിൽ ആരംഭിച്ച സഹകരണം ശക്തമാക്കാൻ ജാപ്പനീസ് കമ്പനികളായ സുസുക്കിയും ടൊയോട്ടയും ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ടൊയോട്ട കിർലോസ്‌ക‌ർ മോട്ടോറിന്റെ (ടി.കെ.എം) കർണാടകയിലെ പ്ളാന്റിൽ മാരുതി സുസുക്കി നിർമ്മിക്കുന്ന എസ്.യു.വി ആഗസ്‌റ്റിൽ വില്പനയ്ക്കെത്തും. ആഫ്രിക്കയിലേക്ക് ഉൾപ്പെടെ ഈ മോഡൽ കയറ്റുമതിയും ചെയ്യും.

ഹ്യുണ്ടായ് ക്രെറ്റ,​ കിയ സെൽറ്റോസ് എന്നിവയോടാകും സുസുക്കി,​ ടൊയോട്ട എസ്.യു.വി ഇന്ത്യയിൽ മത്സരിക്കുക. സാങ്കേതിക,​ രൂപകല്പനാ രംഗങ്ങളിലുൾപ്പെടെ 2017ലാണ് സുസുക്കിയും ടൊയോട്ടയും സഹകരണം ആരംഭിച്ചത്. മാരുതിയുടെ ബലേനോ ഇതിന്റെ ഭാഗമായി ടൊയോട്ട ഗ്ളാൻസയായി വിപണിയിലെത്തി. മാരുതി വിറ്റാര ബ്രെസയെ ടൊയോട്ട അർബൻ ക്രൂസറായും അവതരിപ്പിച്ചു.

ടൊയോട്ട പ്ളാന്റിൽ മാരുതി നിർമ്മിക്കുന്ന ആദ്യ മോഡലായാണ് എസ്.യു.വി എത്തുക. ഇലക്‌ട്രിക് മോട്ടോറും പെട്രോൾ എൻജിനുമുള്ള ഹൈബ്രിഡ് പതിപ്പായിരിക്കും ഇത്.

Advertisement
Advertisement