അഭിമുഖം

Friday 24 June 2022 11:14 PM IST

പത്തനംതിട്ട : ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിലെ യു.പി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നം.517/2019) തസ്തികയുടെ 2021 ഒാഗസ്റ്റിൽ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരിൽ ഇന്റർവ്യൂവിന്റെ അവസാന ഘട്ടത്തിൽ അവശേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ജൂൺ 30, ജൂലായ് ഒന്ന് തീയതികളിൽ ജില്ലാ പി.എസ്.സി ഓഫീസിൽ അഭിമുഖം നടത്തുമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു. അറിയിപ്പ് ലഭിച്ചവർ വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിനോടൊപ്പം ജനനത്തീയതി, ജാതി, യോഗ്യതകൾ എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, വ്യക്തിവിവരക്കുറിപ്പ് എന്നിവ സഹിതം ഹാജരാകണം. . ഫോൺ: 0468 2222665.

Advertisement
Advertisement