നവജ്യോതി ചാരിറ്റബിൾ സൊസൈറ്റി

Saturday 25 June 2022 5:16 AM IST

തിരുവനന്തപുരം: നവജ്യോതി ചാരിറ്റബിൾ സൊസൈറ്റിയുടെ 4-ാം വാർഷിക പൊതുയോഗവും ചികിത്സാസഹായവും തിരുവനന്തപുരം വട്ടിയൂർക്കാവ് എസ്.എച്ച്.ഒ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഇന്ദു സിദ്ധാർത്ഥിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി സതീഷ് സ്വാഗതം പറഞ്ഞു. ട്രഷറർ നീതു സുഭാഷ് വാർഷിക കണക്ക് അവതരിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം പ്രൊഫസർ ഡോ. അനുജ എം. മുഖ്യപ്രഭാഷണവും ഡോ. ആര്യ ബാബു (സർജൻ, എസ്.യു.ടി വേങ്കോട്), ഡോ.പ്രേം കുമാർ (എം.ഡി, ഒലീവ് കെയർ ഹോസ്‌‌പിറ്റൽ), ഒാഡിറ്റർ ലീലാ കുമാരി എന്നിവർ സംസാരിച്ചു. നവജ്യോതി ചാരിറ്റബിൾ സൊസൈറ്റിയുടെ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് നിർദേശം രക്ഷാധികാരിയും കിണവൂർ വാർഡ് കൗൺസിലറുമായ സുരകുമാരി നിർവഹിച്ചു. ജൂൺ മാസത്തിലെ ചികിത്സാ സഹായ തുകയുടെ ചെക്ക്, കാൻസർ രോഗിയായ അഖിലിന്റെ (8) മാതാവ് ദീപയ്ക്ക് കൈമാറി. എക്സിക്യൂട്ടീവ് അംഗം മനോജ് കൃതജ്ഞത അറിയിച്ചു.

Advertisement
Advertisement