അക്ഷരക്കരുതൽ വായനപക്ഷാചരണം

Sunday 26 June 2022 1:41 PM IST

മാവേലിക്കര: പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനം അക്ഷരക്കരുതൽ പദ്ധതിയുടെ ഭാഗമായുള്ള വായനപക്ഷാചരണം നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അനി വർഗീസ് ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ വികാരി ഫാ.എബി ഫിലിപ് അദ്ധ്യക്ഷത വഹിച്ചു. സഹവികാരി ഫാ ജോയിസ് വി.ജോയി, ഓർത്തഡോക്സ് യുവജനപ്രസ്ഥാനം ഭദ്രാസന കമ്മിറ്റിയംഗം വിനു ഡാനിയേൽ, കത്തീഡ്രൽ യുവജനപ്രസ്ഥാനം സെക്രട്ടറി അതുൽ ഉമ്മൻ ചെറിയാൻ, ട്രഷറർ ടിനു ഇടിക്കുള തോമസ്, കമ്മിറ്റിയംഗങ്ങളായ ജിജോ ചാണ്ടി, ഷാരോൺ തോമസ്, അബിൻ വി.ജോൺ, ജിനോ മാത്യു തങ്കച്ചൻ, പുതിയ കാവ്സെന്റ് മേരീസ് കത്തീഡ്രൽ പബ്ലിക് സ്കൂൾ മാനേജർ എ.ഡി.ജോൺ, ട്രഷറർ ഇടിക്കുള യോഹന്നാൻ, സെക്രട്ടറി ബിനു തങ്കച്ചൻ, ബോർഡ് അംഗം വി.ടി.ഷൈൻമോൻ, പ്രിൻസിപ്പൽ റീന ഫിലിപ്, വൈസ് പ്രിൻസിപ്പൽ പി.ആർ.ശ്രീകല, ലൈബ്രേറിയൻ മിനി ജെ.മാത്യു എന്നിവർ സംസാരിച്ചു.

Advertisement
Advertisement