സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി

Sunday 26 June 2022 12:34 AM IST

അമ്പലപ്പുഴ: കേരള വോളണ്ടറി ബ്ലഡ് ഡോണേഷൻ ഫോറത്തിന്റെയും, ആലപ്പുഴ ജൂബിലി മെമ്മോറിയൽ ഐ.ടി.ഐയുടെയും സംയുക്താഭിമുഖ്യത്തിൽ ഐ.ടി.ഐ ഓഡിറ്റോറിയത്തിൽ നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പ് സന്നദ്ധ രക്ത ദാന സമിതി പ്രസിഡന്റ് എം.മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. ഐ.ടി.ഐ ഡയറക്ടർ ഫാദർ തോബിയാസ് തെക്കേ പാലക്കൽ അദ്ധ്യക്ഷനായി . ഡോ.മഗ്‌ദലിൻ സൈമൺ വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലഡ് ബാങ്ക് കൗൺസിലർ ജാസ്മിൻ , പ്രിൻസിപ്പൽ ഡെയ്സി ജോയ് ,എസ്.സിമി , തുമ്പി, ആശ പ്രദീപ് ,കെ.ആർ.സുഗുണനാഥൻ , ബാഹുലേയൻ , ഫസൽ എന്നിവർ സംസാരിച്ചു.

Advertisement
Advertisement