'കുഞ്ഞൂഞ്ഞിനെക്കുറിച്ച് ഒരു കുഞ്ഞു കഥ'യുടെ പ്രകാശനം

Sunday 26 June 2022 2:41 AM IST

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുമായുള്ള സത്യസായി ട്രസ്റ്ര് കേരള എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാറിന്റെ അനുഭവങ്ങൾ പങ്കിടുന്ന കുഞ്ഞൂഞ്ഞിനെ കുറിച്ച് ഒരു കുഞ്ഞു കഥ എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ നടക്കും.വൈകിട്ട് 5ന് വി.ജെ.ടി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള മന്ത്രി വി.ശിവൻകുട്ടിക്ക് നൽകിയാണ് പ്രകാശനം നിർവഹിക്കുന്നത്.മുൻ ഇന്ത്യൻ അംബാസഡർ ടി.പി.ശ്രീനിവാസൻ പുസ്തകം പരിചയപ്പെടുത്തും.കെ.എൻ.ആനന്ദകുമാൻ,ഉമ്മൻചാണ്ടി,രമേശ് ചെന്നിത്തല,പന്ന്യൻ രവീന്ദ്രൻ, പന്തളം സുധാകരൻ,സി.പി. ജോൺ,എം.എം. ഹസൻ,ജെ.ആർ.പത്മകുമാർ, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ എന്നിവർ പങ്കെടുക്കും.

Advertisement
Advertisement