ഇറാനിൽ ഭൂചലനം, യു.എ.ഇയിലും പ്രകമ്പനം, നാശനഷ്ടമില്ല

Sunday 26 June 2022 4:54 AM IST

ദുബായ്: ഇറാനിൽ ശക്തമായ ഭൂചലനം. പ്രാദേശിക സമയം ഇന്നലെ രാവിലെ 7.37നാണ് റിക്ടർ സ്‌കെയിലിൽ 5.6 തീവ്രതയിലുള്ള ഭൂചലനം രേഖപ്പെടുത്തിയത്. ഭൗമോപരിതലത്തിൽ നിന്ന് എട്ടു കിലോമീ​റ്റർ താഴ്ചയിൽ തെക്കൻ ഇറാനിലെ കിഷ് ദ്വീപിൽ നിന്ന് 30 കിലോമീറ്റർ അകലെ വടക്ക് കിഴക്കൻ മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഇറാനിലെ ഭൂചലനത്തിന്റെ പ്രകമ്പനം യു.എ.ഇയിലും അനുഭവപ്പെട്ടു. ഏകദേശം 6 - 7 സെക്കന്റോളം നീണ്ട പ്രകമ്പനം മലയാളികൾ താമസിക്കുന്ന പലയിടങ്ങളിലും അനുഭവപ്പെട്ടെന്നാണ് റിപ്പോർട്ട്. അതേസമയം, ഇറാനിലും യു.എ.ഇയിലും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, ഇറാനിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകളുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Advertisement
Advertisement