ഡിഫെൻഡറിൽ മമ്മൂട്ടി എത്തി, സ്റ്റെലിഷ് ലുക്കിൽ മോഹൻലാൽ; താരപ്രഭയിൽ 'അമ്മ' യോഗം, വീഡിയോ കാണാം
Sunday 26 June 2022 4:07 PM IST
ചലച്ചിത്ര താരസംഘടനയായ 'അമ്മ'യുടെ വാർഷിക ജനറൽ ബോഡി യോഗം കൊച്ചിയിൽ നടന്നു. പ്രസിഡന്റ് മോഹൻലാലിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. കളമശ്ശേരി ചാക്കോളാസ് പവിലിയനിലാണ് യോഗം നടന്നത്.
സാധാരണഗതിയിൽ എല്ലാ വർഷവും ജൂൺ മാസത്തിലെ അവസാന ഞായറാഴ്ചയാണ് താരസംഘടനയുടെ യോഗം ചേരുന്നത്. എന്നാൽ കൊവിഡ് മൂലം കഴിഞ്ഞ രണ്ടു വർഷവും ജൂണിൽ യോഗം ചേർന്നിരുന്നില്ല.
ഒട്ടുമിക്ക താരങ്ങളും യോഗത്തിനെത്തിയിരുന്നു. ബലാത്സംഗകേസിൽ ആരോപണവിധേയനായ മുൻ എക്‌സിക്യൂട്ടീവ് അംഗവും നിർമാതാവും നടനുമായ വിജയ് ബാബു യോഗത്തിൽ പങ്കെടുത്തത് ചർച്ചയായിരുന്നു.
മമ്മൂട്ടി, സുരേഷ് തുടങ്ങിയ പ്രമുഖ നടന്മാരും യോഗത്തിനെത്തിയിട്ടുണ്ട്. ഇവർ മീറ്റിംഗിന് എത്തുന്നതിന്റെ വീഡിയോ ശ്രദ്ധ നേടുകയാണ്.