സംസ്ഥാന റവന്യൂ മേള: കിരീടം ചൂടി തൃശൂർ

Monday 27 June 2022 12:00 AM IST
തൃ​ശൂ​രി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​സം​സ്ഥാ​ന​ ​റ​വ​ന്യൂ ക​ലോ​ത്സ​വ​ത്തി​ൽ​ ​ഒ​വ​റോ​ൾ​ ​കി​രീ​ടം​ ​നേ​ടി​യ​ ​തൃ​ശൂ​ർ​ ​ജി​ല്ലാ ടീം​ ​മ​ന്ത്രി​ ​കെ.​ ​രാ​ജ​ൻ, ​ക​ള​ക്ട​ർ​ ​ഹ​രി​ത ​വി.​ ​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം ആ​ഹ്ലാ​ദം​ ​പ​ങ്കു​ ​വ​യ്ക്കു​ന്നു.

തൃശൂർ: പ്രഥമ സംസ്ഥാന റവന്യൂ മേളയിൽ ആതിഥേയരായ തൃശൂർ കിരീടം ചൂടി. 14 ജില്ലാ ടീമും ഒരു ഹെഡ് ക്വാർട്ടേഴ്‌സ് ടീമും മാറ്റുരച്ച മൂന്നു ദിവസത്തെ കലാമേളയിലും നേരത്തെ നടന്ന കായിക മേളയിലും വ്യക്തമായ ആധിപത്യം പുലർത്തിയാണ് തൃശൂർ ജേതാക്കളായത്.

കലാമേളയിൽ 272 പോയന്റും നേരത്തെ നടന്ന കായിക മത്സരത്തിൽ 39 പോയന്റും നേടി ആകെ 311 പോയന്റാണ് തൃശൂർ കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനക്കാരായ കണ്ണൂരിന് കലാമത്സരങ്ങളിൽ 176 പോയന്റും കായിക മത്സരങ്ങളിൽ 39 പോയന്റുമാണ് നേടാനായത്. 203 പോയന്റുമായി കോട്ടയം മൂന്നാം സ്ഥാനം നേടി. 202 പോയന്റുമായി വയനാട് നാലാമതെത്തി. കലാമത്സരങ്ങളിൽ വ്യക്തമായ മേധാവിത്വം പുലർത്തിയാണ് തൃശൂർ കിരീടം ചൂടിയത്.

തൃശൂരിന് വേണ്ടി കളക്ടറേറ്റിലെ ജീവനക്കാരിയ റോമി ചന്ദ്രമോഹനനാണ് ഏറ്റവും കൂടുതൽ പോയന്റ് നേടികൊടുത്തത്. നൃത്തനാട്യ ഇനങ്ങളിൽ നേട്ടം കൊയ്ത റോമി ചന്ദ്രമോഹൻ അനുകരണ കലയിലും ഏകാഭിനയത്തിലും തൃശൂരിനായി പോയന്റ് വാരിക്കൂട്ടി. മിമിക്രി, മോണോ ആക്ട് മത്സരങ്ങളിലാണ് റോമി ഒന്നാമതായത്. തിരുവാതിരക്കളിയിൽ കളക്ടർ ഹരിത വി. കുമാറിന്റെ നേതൃത്വത്തിലുള്ള ടീം ഒന്നാം സ്ഥാനം നേടിയത് ആവേശം പകർന്നു.

ഹിന്ദുസ്ഥാനി സംഗീതത്തിൽ (പുരുഷ വിഭാഗം) ഒന്നാം സ്ഥാനം ആലപ്പുഴയിലെ ഷിജു ജോസും രണ്ടാം സ്ഥാനം കോട്ടയത്തെ നിയാസും മൂന്നാം സ്ഥാനം വയനാട്ടിലെ ഹരീഷ് ബാബുവും കരസ്ഥമാക്കി. അവസാന ഇനമായ പ്രസംഗ മത്സരം പുരുഷവിഭാഗത്തിൽ ഒന്നാം സ്ഥാനം ആലപ്പുഴക്ക് വേണ്ടി മത്സരിച്ച ടി. രഞ്ജിത്ത് നേടിയപ്പോൾ രണ്ടാം സ്ഥാനം തൃശൂർ ആർ.ഡി.ഒ പി.വി. ഫൈസലും വയനാട്ടിലെ സിനീഷ് ജോസഫും പങ്കിട്ടു. മൂന്നാം സ്ഥാനം മലപ്പുറത്തെ കൃഷ്ണൻ മങ്കടയും, പാലക്കാട്ടെ പി. മധുവും കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ തൃശൂർ ജില്ലയിലെ കെ.എം. ശർമിള ഒന്നാം സ്ഥാനം കരസ്ഥമാക്കി.
വിവിധ ജില്ലകളിൽ നിന്നുള്ള ഡെപ്യുട്ടി കളക്ടർമാർ, തഹസിൽദാർമാർ എന്നിവർ വിവിധ ഇനങ്ങളിൽ മത്സരിക്കാൻ എത്തിയിരുന്നു. 14 ജില്ലാ ടീമുകളും ഒരു ഹെഡ് ക്വാർട്ടേഴ്‌സ് ടീമും അടക്കം 15 ടീമുകളാണ് 39 ഇനങ്ങളിലായി നടന്ന മത്സരത്തിൽ പങ്കെടുത്തത്. അഞ്ച് വേദികളിലായാണ് മത്സരം നടന്നത്.

അടുത്ത വർഷം മുതൽ കൂടുതൽ ഇനങ്ങൾ കൂടി ഉൾപ്പെടുത്തി റവന്യൂ കലോത്സവം കൂടുതൽ ജനകീയമാക്കും.

- കെ. രാജൻ, മന്ത്രി

റോ​മി​ ​ച​ന്ദ്ര​മോ​ഹ​ൻ​ ​ക​ലാ​തി​ല​കം,​ ​പ്ര​തി​ഭ​ ​കെ.​ബി.​ ​രാ​ധാ​കൃ​ഷ്ണൻ

തൃ​ശൂ​ർ​:​ ​സം​സ്ഥാ​ന​ ​റ​വ​ന്യൂ​ ​ക​ലോ​ത്സ​വ​ത്തി​ൽ​ ​തൃ​ശൂ​രി​ലെ​ ​റോ​മി​ ​ച​ന്ദ്ര​മോ​ഹ​ൻ​ ​ക​ലാ​തി​ല​ക​വും​ ​പ്ര​തി​ഭ​യാ​യി​ ​കെ.​ബി.​ ​രാ​ധാ​കൃ​ഷ്ണ​നും​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​ ​ഭ​ര​ത​നാ​ട്യം,​ ​മോ​ഹി​നി​യാ​ട്ടം,​ ​സം​ഘ​നൃ​ത്തം,​ ​തി​രു​വാ​തി​ര​ക​ളി,​ ​സി​നി​മാ​റ്റി​ക് ​ഡാ​ൻ​സ്,​ ​മൈം,​ ​നാ​ട​കം,​ ​മി​മി​ക്രി,​ ​മോ​ണോ​ ​ആ​ക്ട് ​തു​ട​ങ്ങി​ ​ഒ​റ്റ​യ്ക്കും​ ​സം​ഘ​മാ​യും​ ​പ​ങ്കെ​ടു​ത്ത​ ​പ​ത്തി​ന​ങ്ങ​ളി​ൽ​ ​ഒ​മ്പ​തി​ലും​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​നേ​ടി​യാ​ണ് ​റോ​മി​ ​ക​ലാ​തി​ല​ക​പ്പ​ട്ടം​ ​നേ​ടി​യ​ത്.​ ​ക​ലോ​ത്സ​വ​ത്തി​ൽ​ ​ക​ലാ​പ്ര​തി​ഭ​യാ​യ​ ​ഇ​ഞ്ച​മു​ടി​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ് ​സ്‌​പെ​ഷ്യ​ൽ​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ​ർ​ ​കെ.​ബി.​ ​രാ​ധാ​കൃ​ഷ്ണ​ൻ.​ ​ചി​ത്ര​ര​ച​ന,​ ​ജ​ല​ച്ഛാ​യം​ ​എ​ന്നീ​ ​ഇ​ന​ങ്ങ​ളി​ൽ​ ​എ​ ​ഗ്രേ​ഡോ​ടെ​ ​ല​ഭി​ച്ച​ ​ഒ​ന്നാം​ ​സ്ഥാ​ന​ങ്ങ​ളാ​ണ് ​രാ​ധാ​കൃ​ഷ്ണ​നെ​ ​ക​ലാ​പ്ര​തി​ഭാ​ ​പ​ട്ട​ത്തി​ന് ​അ​ർ​ഹ​നാ​ക്കി​യ​ത്.

പോയന്റ് നില

  • തൃശൂർ - 311
  • കണ്ണൂർ - 215
  • കോട്ടയം - 203
  • വയനാട് - 202
  • മലപ്പുറം - 190
  • ആലപ്പുഴ - 177
  • ഏറണാകുളം - 172
  • കോഴിക്കോട് - 153
  • കാസർകോട് - 149
  • ഇടുക്കി - 138
  • തിരുവനന്തപുരം - 137
  • ഹെഡ് ക്വാർട്ടേഴ്‌സ് - 135
  • പത്തനംത്തിട്ട - 105
  • കൊല്ലം - 103
  • പാലക്കാട് - 82

Advertisement
Advertisement