വിട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

Monday 27 June 2022 2:07 AM IST

പൂവാർ: വീട്ടമ്മയെ വീടിനുള്ളിൽ കയറി ഉപദ്രവിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പൂവാർ ചെക്കടി ഇടയ്ക്കൽ ലക്ഷംവീട് കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന സജു(23) വിനെയാണ് പൂവാർ പൊലീസ് അറസ്റ്റ് ചെയ്തു. അയൽവാസിയായ വീട്ടമ്മയെ മറ്റാരും വീട്ടിലില്ലാത്ത നേരത്ത് വീട്ടിനുള്ളിൽ കടന്ന് ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. എസ്.എച്ച്.ഒ എസ്.ബി പ്രവീണിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ തിങ്കൾ ഗോപകുമാർ, സി.പി.ഒ മാരായ ശശി നാരായണൻ, വിഷ്ണു പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Advertisement
Advertisement