'ഒരാൾ കൂടി വരുന്നുണ്ട് ' സന്തോഷവാർത്ത പങ്കുവച്ച് ആലിയ
Tuesday 28 June 2022 6:33 AM IST
ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും റൺബീർ കപൂറും അച്ഛനും അമ്മയുമാകുന്നു. ആലിയ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവച്ചത്. ഞങ്ങളുടെ കുഞ്ഞ് ഉടനെ വരുന്നു എന്ന കുറിപ്പോടെ സ്കാനിംഗ് മുറിയിൽ ഇരുവരും ഇരിക്കുന്ന ചിത്രം ആലിയ പങ്കുവച്ചു. ഒട്ടേറെപേർ ആശംസകളുമായി എത്തി. ഏപ്രിൽ 14 നാണ് അഞ്ചുവർഷം നീണ്ട പ്രണയത്തിനൊടുവിൽ ആലിയയും റൺബീറും വിവാഹിതരാവുന്നത്. ബ്രഹ്മാസ്ത്ര എന്ന ചിത്രമാണ് ഇരുവരുടേതായി ഇനി റിലീസിനുള്ളത്. ആര്യൻ മുഖർജി ആണ് സംവിധാനം.അതേസമയം സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേളയെടുക്കാൻ ആലിയ ഒരുങ്ങുകയാണ്. അതിനുശേഷം സിനിമയിൽ സജീവമാകാനാണ് തീരുമാനം.