മുഖ്യമന്ത്രി സംഘപരിവാറിനു മുന്നിൽ മുട്ടിലിഴയുന്നു: കെ.സി. വേണുഗോപാൽ

Tuesday 28 June 2022 12:04 AM IST

തിരുവനന്തപുരം: സ്വർണ, കറൻസി കള്ളക്കടത്തുകേസുകളിൽ നിന്ന് രക്ഷപ്പെടാൻ ബി.ജെ.പിയുമായി അവിശുദ്ധ ബന്ധമുണ്ടാക്കിയ മുഖ്യമന്ത്രി സംഘപരിവാർ ശക്തികൾക്കു മുന്നിൽ മുട്ടിലിഴയുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. നിർഭയമായി രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി. നരേന്ദ്ര മോദിക്കെതിരായ രാഹുലിന്റെ നിലക്കാത്ത പോരാട്ടം ലോകമെമ്പാടുമുള്ളവർക്കറിയാം. ബി.ജെ.പിയുടെ വർഗീയ നിലപാടുകളോട് സന്ധി ചെയ്യാതെ പോരാടുന്ന രാഹുൽ ഗാന്ധിയുടെ മതേതര നിലപാടിനെ വിമർശിക്കാൻ പിണറായിക്ക് എന്തവകാശമാണുള്ളത്. വാളയാറിനപ്പുറത്തും ഇപ്പുറത്തും കോൺഗ്രസ് കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ പ്രതികാര നടപടികളെ എപ്പോഴും തുറന്നെതിർക്കുകയാണ്. അല്ലാതെ മുഖ്യമന്ത്രിയെപ്പോലെ ഭയന്ന് സന്ധി ചെയ്യുകയല്ല. വളയാറിനപ്പുറത്തെ സി.പി.എമ്മിനെ പറ്റി അധികം പറയാതിരിക്കുന്നതാണ് പിണറായിക്ക് നല്ലത്.

മുഖ്യമന്ത്രി സ്ഥാനമേറ്റ ശേഷം നരേന്ദ്ര മോദി എന്ന വാക്ക് ഉച്ചരിക്കാൻ പോലും ഭയക്കുന്ന ഭീരുത്വമുള്ള ഒരാൾ സോണിയാഗാന്ധിയെ വിമർശിക്കുന്നത് പരിഹാസ്യമാണെന്നും വേണുഗോപാൽ പറഞ്ഞു.

 വി.​ഡി.​ ​സ​തീ​ശ​ന്റെ​ ​ചെ​യ്തി​കൾ പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​ര​ക്കാ​ത്ത​ത്:​ ​ഇ.​പി.​ ​ജ​യ​രാ​ജൻ

കോ​ഴി​ക്കോ​ട്:​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ന്റെ​ ​ചെ​യ്തി​ക​ൾ​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​നി​ര​ക്കാ​ത്ത​താ​ണെ​ന്ന് ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​ഇ.​പി​ ​ജ​യ​രാ​ജ​ൻ.
ടൗ​ൺ​ഹാ​ളി​ൽ​ ​ന​ട​ന്ന​ ​എ.​സി.​ഷ​ണ്മ​ഖ​ദാ​സ് ​പു​ര​സ്കാ​ര​ ​സ​മ​ർ​പ്പ​ണ​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​ശേ​ഷം​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​നി​ന്ന് ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​ഇ​റ​ക്കി​ ​വി​ടു​മെ​ന്നാ​ണ് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​പ​റ​ഞ്ഞ​ത്.​ ​അ​ങ്ങ​നെ​ ​ഇ​റ​ക്കി​ ​വി​ടാ​ൻ​ ​ആ​ർ​ക്കും​ ​അ​ധി​കാ​ര​മി​ല്ല.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ആ​ഹ്വാ​ന​ത്തി​നു​ശേ​ഷ​മാ​ണ് ​ദേ​ശാ​ഭി​മാ​നി​ ​പ​ത്ര​ത്തി​ന് ​നേ​രെ​ ​ആ​ക്ര​മ​ണം​ ​ഉ​ണ്ടാ​യ​ത്.​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​മോ​ശ​ക്കാ​ര​നാ​ണെ​ന്നും​ ​താ​നാ​ണ് ​കേ​മ​നെ​ന്നും​ ​കാ​ണി​ക്കാ​നാ​ണ് ​ഈ​ ​കോ​പ്രാ​യ​ങ്ങ​ൾ.​ ​നി​യ​മ​സ​ഭ​യി​ലെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​നി​യ​ന്ത്രി​ക്കു​ന്ന​ത് ​സ്പീ​ക്ക​റാ​ണ്.​ ​അ​വി​ടെ​ ​ച​ട്ട​ങ്ങ​ൾ​ ​അ​നു​സ​രി​ച്ച് ​സ്പീ​ക്ക​ർ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കും.​ ​മാ​ദ്ധ്യ​മ​ങ്ങ​ളെ​ ​മാ​റ്റി​നി​റു​ത്തേ​ണ്ട​ ​കാ​ര്യ​മി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

Advertisement
Advertisement