ഗതാഗത മന്ത്രിയുടെ ഓഫീസിലേക്ക് പട്ടിണിമാർച്ച് നടത്തും

Tuesday 28 June 2022 12:06 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പളം പൂർണ്ണമായും വിതരണം ചെയ്യുക. ജീവനക്കാരെയും പെൻഷൻ കാരെയും സർക്കാർ എറ്റെടുക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ രാവിലെ 10 ന് ഗതാഗത മന്ത്രിയുടെ വസതിയിലേക്ക് കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി)​ പട്ടിണിമാർച്ച് നടത്തുമെന്ന് യൂണിയൻ ജനറൽ സെക്രട്ടറി എം.ജി. രാഹുൽ അറിയിച്ചു. മാർച്ച് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

Advertisement
Advertisement