മുൻകൂർ ജാമ്യം തേടി സ്വപ്‌ന വീണ്ടും ഹൈക്കോടതിയിൽ

Tuesday 28 June 2022 12:09 AM IST

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയതിനെത്തുടർന്ന് തനിക്കെതിരെ രജിസ്റ്റർചെയ്ത കേസിൽ ജാമ്യംലഭിക്കാത്ത വകുപ്പുകൾ കൂട്ടിച്ചേർത്തെന്ന് ചൂണ്ടിക്കാട്ടി സ്വപ‌്‌ന സുരേഷ് വീണ്ടും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. മുഖ്യമന്ത്രിക്കും കുടുംബത്തിനും പുറമേ മുൻമന്ത്രി കെ.ടി. ജലീൽ മുൻ സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ, ഐ.എ.എസ് ഉദ്യോഗസ്ഥരായ നളിനി നെറ്റോ, ശിവശങ്കർ എന്നിവർക്കും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് ജൂൺ​ ഏഴിന് സ്വപ്ന മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. കേസിൽ രഹസ്യമൊഴി നൽകിയശേഷമായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതിനാണ് സ്വപ്ന ശ്രമിക്കുന്നതെന്ന് ആരോപിച്ച് കെ.ടി. ജലീൽ നൽകിയ പരാതിയിൽ ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.

തുടർന്ന് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചപ്പോൾ ജാമ്യംലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കി ഹർജിയിലെ തുടർ നടപടി അവസാനിപ്പിച്ചിരുന്നു. ഇതിനുശേഷം വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖ ഉപയോഗിച്ച് വ്യക്തികളുടെ യശസ് കളങ്കപ്പെടുത്തൽ, (ക്രമസമാധാനം തർക്കാനോ സർക്കാരിനെതിരെ കുറ്റം ചെയ്യാനോ ജനങ്ങളെ പ്രേരിപ്പിക്കൽ എന്നീ ജാമ്യംലഭിക്കാത്ത കുറ്റങ്ങൾകൂടി ചുമത്തിയെന്നാരോപിച്ചാണ് സ്വപ്ന വീണ്ടും മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസിൽ ഇന്നലെ രാവിലെ 11ന് ഹാജരാകാൻ എറണാകുളം അസി. കമ്മിഷണർ നൽകിയ നോട്ടീസിൽ നിന്നാണ് ജാമ്യംലഭിക്കാത്ത കുറ്റങ്ങൾ തനിക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് അറിഞ്ഞതെന്നും സ്വപ്‌നയുടെ ഹർജിയിൽ പറയുന്നു.

 സം​ര​ക്ഷ​ണം​ ​തേ​ടി​ ​സ്വ​പ്ന​ ​ന​ൽ​കിയ ഹ​ർ​ജി​ 29​ലേ​ക്ക് ​മാ​റ്റി

സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സി​ലെ​ ​ത​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ലി​നെ​ത്തു​ട​ർ​ന്ന് ​ജീ​വ​ന് ​ഭീ​ഷ​ണി​യു​ണ്ടെ​ന്നും​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ളു​ടെ​ ​സം​ര​ക്ഷ​ണം​ ​വേ​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് ​സ്വ​പ്‌​ന​ ​സു​രേ​ഷ് ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​എ​റ​ണാ​കു​ളം​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​ ​ജൂ​ൺ​ 29​ലേ​ക്ക് ​മാ​റ്റി.​ ​കേ​സി​ലെ​ ​പു​തി​യ​ ​വെ​ളി​പ്പെ​ടു​ത്ത​ലി​നെ​ത്തു​ട​ർ​ന്ന് ​ത​ന്റെ​ ​ജീ​വ​ന് ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ​വ്യ​ക്ത​മാ​ക്കി​ ​സ്വ​പ്ന​ ​കോ​ട​തി​യി​ൽ​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യി​രു​ന്നു.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ൽ​ ​വി​ശ്വാ​സ​മി​ല്ലാ​ത്ത​തി​നാ​ൽ​ ​പൊ​ലീ​സ് ​സം​ര​ക്ഷ​ണം​ ​വേ​ണ്ടെ​ന്നും​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ളു​ടെ​ ​സം​ര​ക്ഷ​ണം​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു​ ​സ്വ​പ്‌​ന​യു​ടെ​ ​ആ​വ​ശ്യം.​ ​ഇ​തി​ന് ​പ്രാ​യോ​ഗി​ക​ ​ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് ​ഇ.​ഡി​യു​ടെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.​ ​ഇ​ന്ന​ലെ​ ​സ്വ​പ്ന​യു​ടെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ഹാ​ജ​രാ​കാ​ൻ​ ​അ​സൗ​ക​ര്യം​ ​അ​റി​യി​ച്ച​തോ​ടെ​യാ​ണ് ​ഹ​ർ​ജി​ ​മാ​റ്റി​യ​ത്.
മ​ത​സ്‌​പ​ർ​ദ്ധ​ ​വ​ള​ർ​ത്തു​ന്ന​ ​ത​ര​ത്തി​ൽ​ ​ഫേ​സ്ബു​ക്കി​ൽ​ ​പോ​സ്റ്റി​ട്ടെ​ന്ന​ ​പൊ​ലീ​സ് ​കേ​സി​ൽ​ ​സ്വ​പ്ന​യു​ടെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ആ​ർ.​ ​കൃ​ഷ്‌​ണ​രാ​ജ് ​ന​ൽ​കി​യ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​യും​ ​ജൂ​ൺ​ 29​ലേ​ക്ക് ​മാ​റ്റി.​ ​ഹൈ​ക്കോ​ട​തി​ ​അ​ഭി​ഭാ​ഷ​ക​നാ​യ​ ​വി.​ആ​ർ.​ ​അ​നൂ​പ് ​ന​ൽ​കി​യ​ ​പ​രാ​തി​യി​ലാ​ണ് ​അ​ഡ്വ.​ ​കൃ​ഷ്‌​ണ​രാ​ജി​നെ​തി​രെ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്ത​ത്.​ ​ഇ​തി​ൽ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം​തേ​ടി​ ​കൃ​ഷ്ണ​രാ​ജ് ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​ഇ​ന്ന​ലെ​ ​കോ​ട​തി​യി​ൽ​ ​വ​ന്ന​പ്പോ​ൾ​ ​അ​ഭി​ഭാ​ഷ​ൻ​ ​സ​മ​യം​ ​ചോ​ദി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ​മാ​റ്റി​യ​ത്.