പി.കെ. മുജീബ് റഹ്മാൻ മണ്ഡലം സെക്രട്ടറി

Monday 27 June 2022 11:11 PM IST

തളിപ്പറമ്പ് :നഗരസഭയിലെ മാലിന്യങ്ങളും മലിന ജലവും ഓടകളിലൂടെ ഒഴുക്കിവിട്ട് പാളയാട് തോട് ഭാഗത്തെ കിണറുകളിലും, കീഴാറ്റൂർ വയലിലും എത്തി പൊതുജനങ്ങൾക്ക് ദുരിതമുണ്ടാക്കുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സമ്മേളനം അധികൃതരോടാവശ്യപ്പെട്ടു . ജില്ലാ സെക്രട്ടരി അഡ്വ: പി.സന്തോഷ് കുമാർ എം.പി, അസിസ്റ്റൻഡ് സെക്രട്ടരി കെ.ടി. ജോസ്, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ എ.പ്രദീപൻ, ,കെ.വി.ബാബു, വേലിക്കാത്ത് രാഘവൻ എന്നിവർ സംസാരിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗം സി.രവീന്ദ്രൻ രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു. സി.ലക്ഷ്മണൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. വി.വി.കണ്ണൻ പൊതു ചർച്ചക്ക് മറുപടി പ്രസംഗം നടത്തി. സംഘാടക സമിതി വൈസ് ചെയർമാൻ പി.ഗംഗാധരൻ നന്ദി പറഞ്ഞു. മണ്ഡലം സെകട്ടിയായി പി.കെ.മുജീബ് റഹ്മാനെ തിരഞ്ഞെടുത്തു. .

Advertisement
Advertisement