അഗ്നിപഥ്: എയർഫോഴ്സിൽ ലക്ഷം അപേക്ഷകർ

Tuesday 28 June 2022 12:45 AM IST

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതി പ്രകാരമുള്ള നിയമനങ്ങൾക്കെതിരെ പല സംസ്ഥാനങ്ങളിലും വ്യാപകമായ പ്രതിഷേധങ്ങൾ തുടക്കത്തിൽ ഉയർന്നെങ്കിലും ഇന്ത്യൻ എയർഫോഴ്സിൽ മാത്രം അതിനായി ലഭിച്ചത്

94,281 അപേക്ഷകൾ. രജിസ്ട്രേഷൻ തുടങ്ങി നാലു ദിവസത്തിനകമാണ് അപേക്ഷകരുടെ എണ്ണം ലക്ഷത്തിലേക്ക് അടുക്കുന്നത്. ജൂലായ് അഞ്ചാണ് അവസാനതീയതി.

മൂന്നു സേനാവിഭാഗങ്ങളും പ്രത്യേകമായി നാലു വർഷത്തേക്ക് മാത്രമായി നടത്തുന്നതാണ് നിയമനം. 25 ശതമാനംപേരെ സ്ഥിരപ്പെടുത്തുമെന്ന വാഗ്ദാനവുമുണ്ട്. പതിനേഴര വയസുമുതൽ ഇരുപത്തിമൂന്നു വയസുവരെ പ്രായമുള്ളവർക്ക് അഗ്നിവീർ ആകാൻ അപേക്ഷിക്കാം.

കുറഞ്ഞ സേവനകാലവും കുറഞ്ഞ ആനുകൂല്യങ്ങളും നൽകുന്നതിൽ പ്രതിഷേധിച്ചാണ് പലിടത്തും യുവജനങ്ങൾ തെരുവിലിറങ്ങി അക്രമം കാട്ടിയത്. പദ്ധതി പിൻവലിക്കണമെന്ന് പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധം ശക്തമായതോടെ സേവനകാലം കഴിഞ്ഞാൽ പാരാമിലിട്ടറിയിലും പൊതുമേഖലാ സ്ഥാപനങ്ങളിലും
ഇവർക്ക് മുൻഗണന നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

Advertisement
Advertisement