എന്നും ചെറുപ്പം നിലനിർത്തണോ? എങ്കിൽ സ്പൂൺ ഉപയോഗിച്ചുള്ള ഈ ടെക്നിക്ക് പരീക്ഷിച്ച് നോക്കൂ

Tuesday 28 June 2022 4:26 PM IST

സൗന്ദര്യം എന്നത് ഒരു പ്രായത്തിലുള്ളവർക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യമല്ല. സ്വന്തം സൗന്ദര്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏത് പ്രായത്തിലും അത് ചെയ്യാവുന്നതാണ്. പ്രായം കൂടുന്നതിനനുസരിച്ച് ചർമത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ചുളിവുകൾ വീഴുന്നതും കണ്ണിന് ചുറ്റും കറുപ്പ് വരുന്നതും തുടങ്ങി നിരവധി ചർമപ്രശ്നങ്ങൾ ഉണ്ടാകും. ഇതിന് പരിഹാരമായി വില കൂടിയ ട്രീറ്റ്‌മെന്റുകള്‍ ചെയ്യുന്ന പലരുമുണ്ട്. എന്നാൽ ഇതൊന്നുമല്ലാതെ വളരെ സിംപിളായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില വഴികളുണ്ട്. അതിലൊന്നാണ് സ്പൂൺ മസാജ്. എങ്ങനെയാണ് സ്പൂൺ ഉപയോഗിച്ച് ചർമപ്രശ്നങ്ങൾ മാറ്റാം എന്നത് നോക്കാം.

ഇതിനായി വേണ്ടത് ജോജോബ ഓയിലും ഒരു സ്പൂണുമാണ്. വിഷവസ്തുക്കളിൽ നിന്ന് ചർമത്തെ സംരക്ഷിക്കാൻ ജോജോബ ഓയിൽ സഹായിക്കുന്നു. വളരെ കുറച്ച് ഓയിൽ മാത്രമേ മസാജ് ചെയ്യാൻ ആവശ്യമുള്ളു. നല്ല വൃത്തിയുള്ള അല്‍പം വലിയ സ്പൂണാണ് മസാജ് ചെയ്യാനായി എടുക്കേണ്ടത്. ഇതു കൊണ്ട് മുഖത്തെ വിവിധ ഭാഗങ്ങളില്‍ മസാജ് ചെയ്യാം.

കണ്ണിനടിയിലെ കറുപ്പ്

കണ്ണിനടിയില്‍ നിന്ന് തുടങ്ങി വശങ്ങളിലേയ്ക്ക് സ്പൂണ്‍ കൊണ്ട് മസാജ് ചെയ്ത് വലിക്കുക. ഇത് കണ്ണിനടിയിലെ ഇരുണ്ട നിറവും ചുളിവുകളുമെല്ലാം നീക്കാന്‍ നല്ലതാണ്. ഒരു കണ്ണിൽ 15-20 തവണ വരെ ഇങ്ങനെ ചെയ്യാം.

നെറ്റിയിൽ

നെറ്റയുടെ വശങ്ങളിലേയ്ക്കും മുകളിലേയ്ക്കും അൽപ്പം അമർത്തി മസാജ് ചെയ്യുക. ഇത് രക്തപ്രവാഹം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. പുരികം വളരുന്നതിനും ഇത് സഹായിക്കുന്നു.

കവിൾ

കവിളുകളിലും താടിയിലുമെല്ലാം സ്പൂണ്‍ മസാജ് ചെയ്യാവുന്നതാണ്. കവിളിന്റെയും മൂക്കിന്റെയും വശങ്ങളില്‍ നിന്ന് തുടങ്ങി ചെവിയുടെ വശങ്ങളിലേയ്ക്കായി വേണം മസാജ് ചെയ്യാന്‍. ഇതും മുഖത്തിന് രക്തപ്രസാദം നല്‍കുന്നു. 15-20 തവണ വീതം ഓരോ ഭാഗത്തും ചെയ്യുക. യാതൊരു ദോഷവുമില്ലാതെ ചര്‍മത്തിന് ഗുണം നല്‍കുന്ന മസാജിംഗ് രീതിയാണിത്.

Advertisement
Advertisement