13-ാമത് പുനപ്രതിഷ്ഠാവാർഷികം

Wednesday 29 June 2022 12:36 AM IST

കല്ലുമട: എസ്.എൻ.ഡി.പി യോഗം 36-ാം നമ്പർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ 13-ാമത് പുനപ്രതിഷ്ഠാവാർഷികം 30ന് നടക്കും. ക്ഷേത്രം തന്ത്രി അഞ്ചൽ ആലഞ്ചേരി ഗായത്രിമഠത്തിൽ ത്യാഗരാജൻ തന്ത്രി,ക്ഷേത്രം മേൽശാന്തി അജി നാരായണൻ പൂഞ്ഞാർ, ക്ഷേത്രം ശാന്തി ഷാജി ശർമ്മ കുമരകം എന്നിവർ മുഖ്യകാർമികത്വം വഹിക്കും. രാവിലെ 5ന് പള്ളിയുണർത്തൽ, 5.30ന് നടതുറക്കൽ, 6ന് മഹാഗണപതിഹോമം, 7ന് ഗുരുപൂജ, 10ന് കലശാഭിഷേകം, വിശേഷാൽ പൂജകൾ, 11.30ന് സർപ്പപൂജ, 12ന് നട അടയ്ക്കൽ, 12.30ന് അന്നദാനം.