അഖില ഭാരത അയ്യപ്പ സേവാ സംഘം
Wednesday 29 June 2022 1:33 AM IST
പൂവാർ:അഖില ഭാരത അയ്യപ്പ സേവാ സംഘം നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. നെയ്യാറ്റിൻകര വ്യാപാര ഭവൻ ഓഫീസിൽ എൻ.എസ്.മഹാദേവന്റെ അദ്ധ്യക്ഷതയിൽ ഒ.പി.അശോക് കുമാർ (ചെയർമാൻ, 9446848923), മെമ്പർമാരായി ക്യാപ്പിറ്റൽ വിജയകുമാർ ( 9995362092), തിരുമംഗലം സന്തോഷ് (9605302076), എൻ.എസ് മഹാദേവൻ (9048412619), ജയകുമാർ ഡി.എൽ (9495384716) എന്നിവരടങ്ങുന്ന അഡ്ഹോക്ക് കമ്മിറ്റി നിലവിൽ വന്നത്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.