ഫുൾ ടൈം എയറിലാണെങ്കിലും ഇന്റർനെറ്റിൽ കൂടുതൽ തിരഞ്ഞതിനുള്ള ഏഷ്യൻ സെലിബ്രിറ്റി പട്ടം ഈ നടിയുടെ പേരിൽ
ലക്ഷങ്ങൾ മുടക്കി നടീ നടൻമാർ കോസ്റ്റ്യൂമുകൾ ധരിച്ച് വാർത്തകൾ സൃഷ്ടിക്കുമ്പോൾ യുവ നടി ഉർഫി ജാവേദ് തന്റേതായ വഴികളിലൂടെയാണ് വൈറലാവുന്നത്. ചാക്ക് വസ്ത്രം മുതൽ ഇലക്ട്രിക് വയർ വരെ വസ്ത്രമാക്കാനാവും എന്ന് തെളിയിച്ച ഈ നടി പക്ഷേ ട്രോളുകളിലൂടെയും മറ്റുമാണ് വൈറലായത്. എന്നാൽ ഇപ്പോൾ മറ്റൊരു വലിയ അംഗീകാരം ഉർഫിയെ തേടി എത്തിയിരിക്കുകയാണ്.
ഈ വർഷം ഏറ്റവും കൂടുതൽ തിരഞ്ഞ ഏഷ്യൻ സെലിബ്രിറ്റിയായി ഉർഫി ജാവേദ് തിരഞ്ഞെടുക്കപ്പെട്ടു. കത്രീന കൈഫ്, അജയ് ദേവ്ഗൺ, രാം ചരൺ, കാജോൾ, ആലിയ ഭട്ട് എന്നീ സെലിബ്രിറ്റികൾക്കൊപ്പമാണ് ഉർഫി ജാവേദ് പട്ടികയിൽ ഇടം നേടിയത്. ലോകമെമ്പാടും ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തെരയപ്പെട്ട 100 ഏഷ്യൻ വംശജരുടെ പട്ടികയിലാണ് താരം ഇടംനേടിയത്.
എല്ലാ ആഴ്ചയും വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിച്ചാണ് ഉർഫി സോഷ്യൽ മീഡിയയിൽ തരംഗമാവാറുള്ളത്. ഇതിനായി കയ്യിൽ കിട്ടുന്നതെന്തും വസ്ത്രമാക്കാറാണ് നടിയുടെ പതിവ്. പൂക്കൾ, ഗ്ലാസുകൾ, ചാക്ക് തുടങ്ങിയവയൊക്കെ വച്ച് താരം പരീക്ഷണം നടത്തിയിട്ടുണ്ട്.