ചരിത്രം കുറിച്ച് അമേരിക്ക, സെനറ്റ് താണ്ടി തോക്ക് നിയന്ത്രണ ബില്‍, ഇനിയൊഴുകില്ല ചോരപ്പുഴ | VIDEO

Wednesday 29 June 2022 4:00 PM IST

യുഎസ് മാറി ചിന്തിക്കുന്നുവോ? അമേരിക്കയിലെ രക്ത ചൊരിച്ചിലുകള്‍ ഒടുങ്ങുകയാണോ? ആക്രമണങ്ങളും വെടിയൊച്ചകളും കൊണ്ട് കലുഷിതമായ അമേരിക്കന്‍ തെരുവുകള്‍ ഇനി ശാന്തമാകുമോ? ഒടുവില്‍ ആ നിര്‍ണ്ണായക തീരുമാനം എടുത്തു കഴിഞ്ഞു അമേരിക്കന്‍ പ്രസിഡന്റ്. അതെ തോക്കു നിയന്ത്രണ ബില്ലില്‍ ഒപ്പു വച്ചു കഴിഞ്ഞു ബൈഡന്‍.

നമുക്കറിയാം, പ്രായഭേദമന്യേ, ലിംഗഭേദമന്യേ അമേരിക്കയില്‍ തോക്ക് ഒഴിച്ചു കൂടാന്‍ ആകാ്ത്ത ഒന്നാണ്. പുസ്തകതാളുകളില്‍ പോലും, ചോറ്റു പാത്ര ക്കോണില്‍ പോലും ചോരമണക്കുന്ന അമേരിക്കന്‍ സ്‌കൂളുകള്‍, തോക്ക് ഒരു കളിപ്പാട്ടം പോലെ കാണുന്ന കുട്ടികള്‍ ഭയവും ആശ്ചചര്യവും ഒക്കെ നമ്മളില്‍ ജനിപ്പിച്ചിരുന്നു.