എൻട്രൻസ് പരിശീലനം.

Thursday 30 June 2022 12:02 AM IST

കോട്ടയം . സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനത്തിന് ധനസഹായം നൽകും. ഒരു വർഷത്തേക്കാണ് ധനസഹായം. അപേക്ഷാ ഫോമും വിശദവിവരവും ജില്ലാ ഫിഷറീസ് ഓഫീസുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷഫോറം ജൂലായ് 20 ന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസിൽ നൽകണം. ഹയർ സെക്കൻഡറി, വെക്കേഷണൽ ഹയർ സെക്കൻഡറി തലത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 85 ശതമാനം മാർക്കോടെ വിജയിച്ചതോ മുൻവർഷം നടത്തിയ നീറ്റ് പരീക്ഷയിൽ 40 ശതമാനം മാർക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം.

Advertisement
Advertisement