വിക്രം 8ന് ഒ.ടി.ടിയിൽ
Thursday 30 June 2022 6:40 AM IST
കമൽ ഹാസൻ , വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ജൂലായ് എട്ടിന് ഡിസ്നി പ്ളസ് ഹോട്ട് സ്റ്റാറിൽ സ്ട്രീം ചെയ്യും. കാളിദാസ് ജയറാം, നരേൻ, ചെമ്പൻ വിനോദ് ജോസ് എന്നിവർക്കൊപ്പം സൂര്യ അതിഥി വേഷത്തിൽ എത്തിയ ചിത്രത്തിൽ ഗായത്രി ശങ്കർ ആണ് മറ്റൊരു ശ്രദ്ധേയ താരം. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസൻ നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് ഗിരീഷ് ഗംഗാധരൻ ആണ്. ലോകേഷ് കനകരാജ് തന്നെയാണ് രചന നിർവഹിച്ചതും.