സൗജന്യ ഗ്യാസ് കണക്‌ഷൻ

Thursday 30 June 2022 12:04 AM IST

അമ്പലപ്പുഴ: പ്രധാൻമന്ത്രി ഉജ്ജ്വൽ യോജന പദ്ധതി പ്രകാരം അമ്പലപ്പുഴ കൃഷ്ണ എച്ച്. പി ഗ്യാസ് ഏജൻസിയിൽ നടന്ന സൗജന്യ ഗ്യാസ് കണെക്‌ഷൻ വിതരണോദ്ഘാടനം അമ്പലപ്പുഴ ഡിവൈ.എസ്.പി ബിജു വി. നായർ നിർവഹിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് കെ.കവിത മുഖ്യ പ്രഭാഷണം നടത്തി . വി. പ്രദീപ്കുമാർ അദ്ധ്യക്ഷനായി. ലൈസൻസി എസ്.ശാന്തികൃഷ്ണ സ്വാഗതം പറഞ്ഞു. ഐ നിസറുദ്ദിൻ സുരക്ഷാക്ലാസ് എടുത്തു. ആർ.ദിവ്യ നന്ദി പറഞ്ഞു. തുടർന്നും അപേക്ഷകൾ സ്വീകരിക്കും.

Advertisement
Advertisement