ഭക്ഷ്യസുരക്ഷാനിയമം നിലവിലുണ്ടെങ്കിലും ഗ്രാമങ്ങളിൽ പരിശോധന ഇല്ല

Thursday 30 June 2022 3:41 AM IST

വെള്ളറട: ഭക്ഷ്യസുരക്ഷാനിയമം നിലവിലുണ്ടെങ്കിലും ഗ്രാമങ്ങളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന ഇല്ല. ഏതു പഴകിയതും മായം കലർന്നതുമായ ഭക്ഷണ പദാർത്ഥങ്ങളും വിൽക്കാമെന്ന അവസ്ഥയിലാണ് ഇവിടം. ഭക്ഷ്യസുരക്ഷാ നിയമം നിലവിൽ വന്നതോടെ ആരോഗ്യവകുപ്പ് അധികൃതരും പരിശോ

ധന മതിയാക്കി. ഇതുകാരണം പഴകിയ ഭക്ഷണപദാർത്ഥങ്ങൾ വിൽക്കാൻ കച്ചവടകാർക്ക് യാതൊരു പേടിയും ഇല്ല. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് ആരോഗ്യവകുപ്പിനെ മാത്രമായി പരിശോധന നടത്താൻ കഴിയില്ല. ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു മാത്രമേ നിയമനടപടി സ്വീകരിക്കാൻ കഴിയൂ. പ്രധാനമായും മലയോര മേഖലയിലെ മത്സ്യ മാർക്കറ്റുകളിൽ വില്പനയ്ക്ക് എത്തുന്നതിൽ മത്സ്യങ്ങൾ ഏറെയും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളതാണ്.

യാതൊരുവിധ ശീതീകരണ സംവിധാനങ്ങളുമില്ലാത്ത വാഹനങ്ങളിലാണ് ചീഞ്ഞ മത്സ്യങ്ങൾ രാസവസ്തുകൾ ഉപയോഗിച്ച് വ്യാപകമായി കച്ചവടം ന‌ടത്തുന്നത്. എന്നാൽ ഇതൊന്നും അതികൃതർ കാണാത്ത മട്ടാണ്. അടുത്തകാലത്ത് വിൽപ്പനയ്ക്ക് എത്തിയ ചില മത്സ്യങ്ങൾ കഴിച്ച് നിരവധിപേർ ആശുപത്രികളിൽ ചികിത്സതേടിയെങ്കിലും ഭക്ഷ്യസുരക്ഷാ വിഭാഗം വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.