അഡ്വക്കേറ്റ് ജനറലിന് പുതിയ കാർ: ധനവകുപ്പ് എതിർത്തിട്ടും 16.18 ലക്ഷം അനുവദിച്ചു

Thursday 30 June 2022 12:50 AM IST

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും അഡ്വക്കേറ്റ് ജനറലിന് ഇന്നോവ ക്രിസ്റ്റ കാർ വാങ്ങുന്നതിന് 16.18 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ധനവകുപ്പിന്റെ എതിർപ്പ് മറികടന്നാണ് തീരുമാനം. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിയമസെക്രട്ടറി ഉത്തരവിറക്കിയത്.

എ.ജി ഉപയോഗിക്കുന്ന കാർ 2017 ഏപ്രിലിൽ വാങ്ങിയതാണ്. ഇത് 86,552 കിലോമീറ്റർ ഓടിയ സാഹചര്യത്തിൽ ദീർഘദൂര യാത്രകൾക്ക് അസൗകര്യം സൃഷ്ടിക്കുന്നുവെന്നും പുതിയത് വേണമെന്നുമാണ് എ.ജി ഓഫീസ് ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് ധനകാര്യവകുപ്പ് എതിർത്തിട്ടും വാഹനം പുതിയ വാങ്ങുന്നത് പരിഗണിക്കാവുന്നതാണെന്ന് നിയമമന്ത്രി നിലപാടെടുത്തു. തുടർന്ന് ഫയൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിട്ട് അംഗീകരിക്കുകയായിരുന്നു.