മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം ; സി.സി ടിവി ദൃശ്യം പുറത്തുവിടാൻ സ്വപ്നയുടെ വെല്ലുവിളി

Thursday 30 June 2022 12:09 AM IST

കൊച്ചി:മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്നും ക്ലിഫ്ഹൗസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ടാൽ താൻ അവിടെ എത്തിയത് വ്യക്തമാകുമെന്നും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് പറഞ്ഞു. ക്ലിഫ്ഹൗസിൽ രഹസ്യയോഗങ്ങൾക്ക് താൻ പോയിട്ടുണ്ട്. വിദേശ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെയായിരുന്നു കൂടിക്കാഴ്ചകളെല്ലാം. 2016മുതൽ 2022വരെയുള്ള സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവിട്ടാൽ ഇതെല്ലാം വ്യക്തമാകും.

ദൂതനായെത്തിയ ഷാജ് കിരണുമായി ബന്ധമില്ലെങ്കിൽ എന്തിന് എ.ഡി.ജി.പി അജിത്കുമാറിനെ സ്ഥലം മാറ്റി. ഷാജ് കിരണിനെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ല. ബാഗ് മറന്നുവച്ചില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ബാഗ് മറന്നുവെന്നും അതിൽ മെമന്റോ ആയിരുന്നുവെന്നും മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ പറയുന്നു. യു.എ.ഇയിൽ നയതന്ത്രസുരക്ഷ അവർക്ക് ആവശ്യമായിരുന്നു. അതിനാലാണ് ബാഗ് കൊണ്ടുപോകാൻ കോൺസുൽ ജനറലിന്റെ നയതന്ത്രസുരക്ഷ അവർ ഉപയോഗിച്ചത്.

സ്‌പ്രിംഗ്ലർ ഇടപാടിന്റെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകൾ വീണയാണെന്നും സ്വപ്ന ആരോപിച്ചു. അതിനുവേണ്ടി ശിവശങ്കറിനെ ബലിയാടാക്കി. ഷാർജ ഷെയ്ഖുമായി ക്ലിഫ്ഹൗസിൽ നടന്ന കൂടിക്കാഴ്ച വിദേശ മന്ത്രാലയത്തിന്റെ അനുമതിയോടെയായിരുന്നില്ല. വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലെത്തിയശേഷം രാജ്ഭവനിലെ ഡി. ലിറ്റ് ചടങ്ങിൽ പങ്കെടുക്കുക, ശേഷം തിരികെ ഹോട്ടലിലെത്തുക, വിമാനത്താവളത്തിലേക്ക് മടങ്ങുക എന്നതായിരുന്നു ഷെയ്ഖിന്റെ ഷെഡ്യൂൾ. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും താത്പര്യങ്ങൾക്കുവേണ്ടി എ.ഡി.ജി.പി മനോജ് എബ്രഹാമിനെ വിളിച്ച് താൻ അതിൽ മാറ്റംവരുത്തി. കൂടിക്കാഴ്ചയുടെ ദൃശ്യം കൈവശമുണ്ട്. ആ കൂടിക്കാഴ്ചയ്ക്ക് വിദേശ മന്ത്രാലയത്തിന്റെ അനുമതി ഇല്ലായിരുന്നു. ഷാർജ ഷെയ്ഖിനെ തെറ്റിദ്ധരിപ്പിച്ചാണ് മാറ്റം നടന്നത്. മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കൈക്കൂലി കൊടുത്തെന്ന് താൻ പറഞ്ഞിട്ടില്ല. മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ കൂടുതൽ തെളിവുകൾ പറത്തുവിടുമെന്നും സ്വപ്ന പറഞ്ഞു.

 സ്വ​പ്ന​യ്ക്ക് ​സു​ര​ക്ഷ​ ​ഒ​രു​ക്കാൻ സം​വി​ധാ​ന​മി​ല്ലെ​ന്ന് ​ഇ.​ഡി

സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സി​ലെ​ ​പ്ര​തി​ ​സ്വ​പ്‌​ന​ ​സു​രേ​ഷി​ന് ​സു​ര​ക്ഷ​ ​ഒ​രു​ക്കാ​നു​ള്ള​ ​സം​വി​ധാ​ന​മോ​ ​അ​ധി​കാ​ര​മോ​ ​ത​ങ്ങ​ൾ​ക്കി​ല്ലെ​ന്ന് ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​ഡ​യ​റ​ക്‌​ട​റേ​റ്റ് ​(​ഇ.​ഡി​)​ ​എ​റ​ണാ​കു​ളം​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​യി​ൽ​ ​അ​റി​യി​ച്ചു.​ ​കേ​സി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ​പ​ങ്കു​ണ്ടെ​ന്ന് ​ര​ഹ​സ്യ​മൊ​ഴി​ ​ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് ​ത​ന്റെ​ ​ജീ​വ​ന് ​ഭീ​ഷ​ണി​യു​ണ്ടെ​ന്നും​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ളു​ടെ​ ​സു​ര​ക്ഷ​യേ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ട് ​സ്വ​പ്‌​ന​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ലാ​ണ് ​ഇ.​ഡി​യു​ടെ​ ​വി​ശ​ദീ​ക​ര​ണം.
ക​ള്ള​പ്പ​ണം​ ​വെ​ളു​പ്പി​ക്കു​ന്ന​ത് ​ത​ട​യ​ൽ​ ​നി​യ​മ​പ്ര​കാ​ര​മു​ള്ള​ ​കേ​സ​ന്വേ​ഷ​ണ​മാ​ണ് ​ഇ.​ഡി​യു​ടെ​ ​ചു​മ​ത​ല.​ ​ഇ​തി​ലു​ണ്ടാ​കു​ന്ന​ ​സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​കേ​ര​ളാ​ ​പൊ​ലീ​സി​നെ​യാ​ണ് ​ഇ.​ഡി​ ​സ​മീ​പി​ക്കു​ന്ന​ത്.​ ​സ്വ​പ്ന​യു​ടെ​ ​ഹ​ർ​ജി​യി​ൽ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​നെ​ ​ക​ക്ഷി​യാ​ക്കി​യി​ട്ടി​ല്ലെ​ന്നും​ ​ഇ.​ഡി​യു​ടെ​ ​കൊ​ച്ചി​ ​സോ​ണ​ൽ​ ​ഓ​ഫീ​സ് ​അ​ഭി​ഭാ​ഷ​ക​ൻ​ ​മു​ഖേ​ന​ ​ന​ൽ​കി​യ​ ​വി​ശ​ദീ​ക​ര​ണ​ത്തി​ൽ​ ​വ്യ​ക്ത​മാ​ക്കി.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ൽ​ ​വി​ശ്വാ​സ​മി​ല്ലാ​ത്ത​തി​നാ​ൽ​ ​പൊ​ലീ​സ് ​സം​ര​ക്ഷ​ണം​ ​വേ​ണ്ടെ​ന്ന് ​സ്വ​പ്ന​ ​ഹ​ർ​ജി​യി​ൽ​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
ഹ​ർ​ജി​യി​ൽ​ ​ജൂ​ലാ​യ് ​എ​ട്ടി​ന് ​കോ​ട​തി​ ​വി​ധി​പ​റ​യും.

 അ​ഭി​ഭാ​ഷ​ക​ന്റെ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​യി​ൽ​ ​ഇ​ന്ന് ​വി​ധി
ഫേ​സ്ബു​ക്കി​ൽ​ ​മ​ത​സ്‌​പ​ർ​ദ്ധ​ ​വ​ള​ർ​ത്തു​ന്ന​ ​പോ​സ്റ്റി​ട്ട​ ​കേ​സി​ൽ​ ​സ്വ​പ്ന​യു​ടെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ആ​ർ.​ ​കൃ​ഷ്‌​ണ​രാ​ജി​ന്റെ​ ​മു​ൻ​കൂ​ർ​ജാ​മ്യ​പേ​ക്ഷ​യി​ൽ​ ​എ​റ​ണാ​കു​ളം​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​ ​ഇ​ന്ന് ​വി​ധി​പ​റ​യും.​ ​ഹൈ​ക്കോ​ട​തി​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​വി.​ആ​ർ.​ ​അ​നൂ​പ് ​ന​ൽ​കി​യ​ ​പ​രാ​തി​യി​ലാ​ണ് ​കൃ​ഷ്‌​ണ​രാ​ജി​നെ​തി​രെ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്ത​ത്.

 ആ​ഭ​ര​ണ​ങ്ങ​ളും​ ​ഡോ​ള​റും​ ​ക​ണ്ടു​കെ​ട്ടാ​ൻ​ ​എ​ൻ.​ഐ.എ

സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സി​ൽ​ ​സ്വ​പ്‌​ന​യെ​ ​അ​റ​സ്റ്റു​ചെ​യ്ത​പ്പോ​ൾ​ ​പി​ടി​ച്ചെ​ടു​ത്ത​ ​ആ​ഭ​ര​ണ​ങ്ങ​ളും​ ​ഡോ​ള​റു​ക​ളും​ ​താ​ത്കാ​ലി​ക​മാ​യി​ ​ക​ണ്ടു​കെ​ട്ടാ​ൻ​ ​അ​നു​മ​തി​ ​തേ​ടി​ ​ദേ​ശീ​യ​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ ​എ​റ​ണാ​കു​ള​ത്തെ​ ​പ്ര​ത്യേ​ക​ ​എ​ൻ.​ഐ.​എ​ ​കോ​ട​തി​യി​ൽ​ ​അ​പേ​ക്ഷ​ന​ൽ​കി. കേ​സി​ൽ​ ​സ്വ​പ്ന​യെ​ ​ബം​ഗ​ളൂ​രു​വി​ൽ​ ​നി​ന്ന് ​എ​ൻ.​ഐ.​എ​യാ​ണ് ​അ​റ​സ്റ്റു​ചെ​യ്ത​ത്.​ ​ആ​ ​സ​മ​യ​ത്ത് ​ത​ന്റെ​ ​കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ ​ആ​ഭ​ര​ണ​ങ്ങ​ളും​ ​ഡോ​ള​റു​ക​ളും​ ​പി​ടി​ച്ചെ​ടു​ത്ത​ത് ​തി​രി​ച്ചു​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​സ്വ​പ്ന​ ​എ​ൻ.​ഐ.​എ​ ​കോ​ട​തി​യി​ൽ​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യി​രു​ന്നു.​ ​ഇ​ത് ​ജൂ​ലാ​യ് ​ര​ണ്ടി​ന് ​പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ​എ​ൻ.​ഐ.​എ​യു​ടെ​ ​നീ​ക്കം.