കുടുംബശ്രി വിപണനേ മേളയിൽ ചക്ക ഫെസ്റ്റ്
Wednesday 29 June 2022 11:12 PM IST
കാഞ്ഞങ്ങാട്: നഗരസഭ ഓഫീസ് പരിസരത്ത് നടക്കുന്ന കുടുംബശ്രീ വിപണനമേളയിൽ ചക്ക ഫെസ്റ്റും സംഘടിപ്പിച്ചു കുടുംബശ്രീ അംഗങ്ങൾ വീടുകളിൽ തയ്യാറാക്കിയ ചക്ക ഉൽപനങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.എ ഡി എസ് ഹൽവ ,കേക്ക്, ചീപ്പ്സ്,ചക്കയപ്പം, വിവിധ തരം പായസങ്ങൾ, ചക്കയില തോരൻ, കട് ലറ്റ്, ചക്കക്കുരു ജ്യൂസ്, തുടങ്ങി നൂറിൽ പരം ചക്ക വിഭവങ്ങൾ നിമിഷ നേരം കൊണ്ടാണ് വിറ്റഴിച്ചത്.ഫെസ്റ്റ് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി അഹമ്മദലി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കെ ലത, കെ അനീശൻ, കെ.വി മായാകുമാരി കൗൺസിലർമാർ സി ഡി എസ് ചെയർപേഴ്സൻമാരായ സൂര്യ ജാനകി, സുജിനി എന്നിവർ സംബന്ധിച്ചു