സഞ്ജുവിന്റെ മൃതദേഹം നാട്ടിലെത്തിക്കും

Wednesday 29 June 2022 11:20 PM IST

കണ്ണൂർ: എണ്ണ, പ്രകൃതി വാതക കോർപറേഷന്റെ (ഒഎൻജിസി) ഹെലികോപ്ടർ കടലിൽ വീണുണ്ടായ അപകടത്തിൽ മരിച്ചചാലാട് പടന്നപ്പാലം കൃപയിൽ കെ. സഞ്ജു ഫ്രാൻസിസിന്റെ (38)മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കും. ഒ.എൻ.ജി.സിയുടെ കാറ്ററിംഗ് കരാറുള്ള സറഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് സഞ്ജു.

ചൊവ്വാഴ്ച രാവിലെ 11.45 ഓടെ ജുഹുവിലെ ഹെലിപാഡിൽ നിന്ന് എണ്ണപ്പാടങ്ങളുള്ള മുംബൈ ഓഫ്‌ഷോറിലെ സാഗർ കിരൺ എന്ന റിഗ്ഗിലേക്കുള്ള യാത്രമധ്യേയായിരുന്നു അപകടം . സാങ്കേതിക തകരാറിനെ തുടർന്ന് കടലിൽ അടിയന്തിര ലാൻഡിംഗ് നടത്താൻ ശ്രമിച്ചപ്പോൾ കോപ്ടർ അപകടത്തിൽ പെടുകയായിരുന്നു. മൃതദേഹം മുംബൈയിലെ നാനാവതി ആശുപത്രി മോർച്ചറിയിലാണ്. അമ്മയും സഹോദരനും മുംബൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.