ലഹരിക്കെതിരെ കായിക പരിശീലന കേന്ദ്രങ്ങളുമായി എക്‌സൈസ് വകുപ്പ്

Thursday 30 June 2022 12:00 AM IST

തൃശൂർ: തീരദേശ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരെ വിപുലമായ പദ്ധതിയുമായി എക്‌സൈസ് വകുപ്പ്. വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ തീരദേശ മേഖലയിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഫുട്‌ബാൾ കോച്ചിംഗ് നൽകാനൊരുങ്ങുകയാണ് എക്‌സൈസ് വകുപ്പ്. കായിക രംഗത്തേക്ക് കുട്ടികൾ കടന്നുവരുന്നത് ലഹരി ഉപയോഗത്തിൽ നിന്ന് പിന്തിരിയനുള്ള സാഹചര്യം സൃഷ്ടിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

കഴിഞ്ഞ കുറെ കാലങ്ങളായി തീരദേശം കേന്ദ്രീകരിച്ച് ലഹരി മാഫിയയുടെ പ്രവർത്തനം വ്യാപകമായിരുന്നു. കൂടുതലും കൊടുങ്ങല്ലൂർ മേഖലയിലായിരുന്നു. ഇത്തരം പ്രവർത്തനത്തിന് തടയിടുന്നതിനായി തീരദേശ മേഖലകളിൽ വിമുക്തി പ്രവർത്തനം നടത്തുന്നതിനായി ജില്ലയിൽ അഴീക്കോട് രണചേതന ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫിറ്റ്‌നസ് കേന്ദ്രം ഒരുക്കിയാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്.

വരും നാളുകളിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് ലഹരി ഉപയോഗത്തിന് കടിഞ്ഞാണിടാനുള്ള പ്രവർത്തനത്തിനാണ് രൂപം നൽകിയിരിക്കുന്നത്. വ്യക്തിയെയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരി എന്ന വിപത്തിനെക്കുറിച്ച് യുവജനങ്ങൾക്ക് അവബോധം നൽകുന്നതിനായി സർക്കാർ ആരംഭിച്ച ലഹരി വിമുക്ത പ്രചാരണ പരിപാടിയാണ് 'വിമുക്തി'.

  • വിമുക്തിയുടെ കീഴിൽ

വിമുക്തിയുടെ കീഴിൽ സ്‌കൂൾ, കോളേജ് തലങ്ങളിൽ പ്രവർത്തിക്കുന്ന ലഹരി വിമുക്ത ക്ലബ്ബുകൾ, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ, നാഷണൽ സർവ്വീസ് സ്‌കീമുകൾ, കുടുംബശ്രീ, റെസിഡൻസ് അസോസിയേഷനുകൾ, സംസ്ഥാന ലൈബ്രറി കൗൺസിൽ, ലഹരി വിമുക്ത ഓർഗനൈസേഷനുകൾ, വാർഡ്, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും യുവാക്കളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ്മകൾ എന്നിവയിലൂടെ വിവിധ പ്രവർത്തനങ്ങളിലൂടെയാണ് വിമുക്തി മിഷൻ ലഹരിയ്‌ക്കെതിരെ പ്രവർത്തിക്കുന്നത്.

ഇ​ന്ന് ​മ​ല​യോ​ര​ ​മേ​ഖ​ല​യി​ലെ 11​ ​വി​ല്ലേ​ജു​ക​ളി​ൽ​ ​ഹ​ർ​ത്താൽ

തൃ​ശൂ​ർ​:​ ​വ​ന​മേ​ഖ​ല​യു​ടെ​ ​ഒ​രു​ ​കി​ലോ​മീ​റ്റ​ർ​ ​ചു​റ്റ​ള​വി​ലു​ള്ള​ ​പ്ര​ദേ​ശം​ ​പ​രി​സ്ഥി​തി​ ​ലോ​ല​മാ​ക്കാ​നു​ള്ള​ ​(​ബ​ഫ​ർ​ ​സോ​ൺ​)​ ​തീ​രു​മാ​ന​ത്തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​ഇ​ന്ന് ​ജി​ല്ല​യി​ലെ​ ​പീ​ച്ചി,​ ​പാ​ണ​ഞ്ചേ​രി,​ ​എ​ള​നാ​ട്,​ ​പ​ങ്ങാ​ര​പ്പി​ള്ളി,​ ​തോ​ന്നൂ​ർ​ക്ക​ര,​ ​ആ​റ്റൂ​ർ,​ ​മ​ണ​ലി​ത്ത​റ,​ ​തെ​ക്കും​ക​ര,​ ​ക​രു​മ​ത്ര,​ ​വ​ര​ന്ത​ര​പ്പി​ള്ളി,​ ​മ​റ്റ​ത്തൂ​ർ​ ​വി​ല്ലേ​ജു​ക​ളി​ൽ​ ​ഇ​ന്ന് ​ഹ​ർ​ത്താ​ൽ​ ​ന​ട​ത്തും.​ ​ഇ​ന്ന് ​രാ​വി​ലെ​ 6​ ​മു​ത​ൽ​ ​വൈ​കി​ട്ട് 6​ ​വ​രെ​ ​മ​ല​യോ​ര​ ​മേ​ഖ​ല​യി​ലെ​ ​പ്ര​ശ്‌​ന​ബാ​ധി​ത​ ​വി​ല്ലേ​ജു​ക​ളി​ൽ​ ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ഹ​ർ​ത്താ​ൽ.