ഭിന്നശേഷിക്കാരുടെ ആവശ്യങ്ങളിൽ കാലതാമസമില്ലാതെ തീരുമാനമെടുക്കണം: വി.ഡി.സതീശൻ

Thursday 30 June 2022 2:53 AM IST

തിരുവനന്തപുരം:ഭിന്നശേഷി ജീവനക്കാരുടെ സൂപ്പർ നുമററി തസ്‌തിക ഏകീകരണം,സ്ഥാനക്കയറ്റ സംവരണം,പെൻഷൻ പ്രായം വർദ്ധന ഉൾപ്പെടെയുളള വിഷയങ്ങളിൽ കാലതാമസം കൂടാതെ സർക്കാർ തീരുമാനമെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഡിഫറെന്റലി ഏബിൽഡ് എംപ്ലോയീസ് അസോസിയേഷൻ (ഡി.എ.ഇ.എ) സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ സർക്കാർ ഉണർത്തൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ്‌ ജോബി.എ.എസ് അദ്ധ്യക്ഷത വഹിച്ച സമരത്തിൽ വർക്കിംഗ്‌ പ്രസിഡന്റ്‌ ബിജു ടി.കെ, ജനറൽ സെക്രട്ടറി ബെന്നി വർഗീസ്, വൈസ് പ്രസിഡന്റ്‌ താജ് പത്തനംതിട്ട,കൊറ്റാമം വിമൽകുമാർ, മലയിൻകീഴ് പ്രേമൻ, സുനിൽകുമാർ.എം, മോഹനൻ.പി, രാമചന്ദ്രൻ ടി.ടി, ജമാൽ എ.എ ഉൾപ്പെടെയുളളവർ പ്രസംഗിച്ചു.

Advertisement
Advertisement